കോട്ടയം : സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച മൂലേടം പാലത്തിന് അനുവദിച്ച ഒരു കോടി രൂപയുടെ വർക്ക് ഉടനെ ആരംഭിക്കണം. കോട്ടയം നിയോജക മണ്ഡലത്തിലെ കോട്ടയം മുനിസിപ്പാലിറ്റി, പനച്ചിക്കാട് പഞ്ചായത്ത്, വിജയപുരം പഞ്ചായത്ത് എന്നീ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുവാൻ ഗവണ്മെന്റും വാട്ടർ അതോറിറ്റിയും അടിയന്തിരമായി ഇടപെടണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. നാട്ടകം ചിങ്ങവനം പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ വേണ്ടി കേന്ദ്ര നാഷണൽ ഹൈവേ പൈപ്പ് ഇടുവാൻ അനുവാദം തന്നിട്ടും സംസ്ഥാന സർക്കാർ ആവശ്യമായ ഫണ്ട് അനുവദിക്കാത്തത് ആ പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ലഹരിയ്ക്ക് എതിരെ ഉള്ള ക്യാമ്പയിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലത്തിലെ എല്ലാ വാർഡിലും മഹാത്മാഗാന്ധി കുംടുംബ സങ്കമം നടത്തുവാൻ തീരുമാനിച്ചു. കോട്ടയം നിയോജക മണ്ഡലം ഈസ്റ്റ് വെസ്റ്റ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ.ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ അദ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് എൻ ജയചന്ദ്രൻ ചിറയത്തു ഡിസിസി വൈസ് പ്രസിഡന്റ് മോഹൻ കെ നായർ ഡിസിസി ഭാരവാഹികൾ ആയ എം പി സന്തോഷ് കുമാർ, അഡ്വ. സിബി ചേനപ്പാടി, സണ്ണി കാഞ്ഞിരം, യുഡിഫ് നിയോജക മണ്ഡലം കൺവീനർ എസ് രാജീവ് മണ്ഡലം പ്രസിഡന്റ്റുമാരായ സനൽ കാണക്കാലിൽ ഷീബ പുന്നെൻ ജോൺ ചാണ്ടി സാബു മാത്യു ജയൻ ബി മഠം തങ്കച്ചൻ ചിങ്ങവനം ഇട്ടി അലക്സ് മിഥുൻ വിജയപുരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ എന്നിവർ പ്രസംഗിച്ചു.