മേലുകാവിൽ വീട് കയറി ആക്രമണം : കാറുകൾ തല്ലിത്തകർത്ത് തീ വച്ചു : മൂന്ന് പ്രതികൾ പിടിയിൽ

കോട്ടയം : വീടുകയറി ആക്രമണം നടത്തിയ കേസിലെ  പ്രതികള്‍ പിടിയിൽ.
മേലുകാവ് പാറശ്ശേരിയിൽ വീട്ടിൽ സാജൻ സാമുവൽ എന്ന ആളുടെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും തീ വെക്കുകയും ചെയ്ത പ്രതികളെ പിടികൂടി. കോട്ടയം പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോർജ്  മകൻ ജിജോ ജോർജ് (37) അതിരമ്പുഴ അമ്പലത്തറ മാഞ്ചുവട്ടിൽ വീട്ടിൽ രാജപ്പൻ മകൻ സുധിമിൻ രാജ് (22), ഇടുക്കി മുതലക്കോടം ഭാഗത്ത് അന്തീനാട്ട് വീട്ടിൽ നാസർ മകൻ അഫ്സൽ(23) എന്നിവരെയാണ്  പൊലിസ് അറ്റസ്റ്റ് ചെയ്തത്.

Advertisements

സാജൻ സാമുവലിന്റെ മകനോടുള്ള വിരോധം മൂലമാണ്  ഇവര്‍  വീട്ടിൽ കയറി ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ജിജോ ജോര്‍ജ്ജിന് തൊടുപുഴ, കൊരട്ടി, പോത്താനിക്കാട്, കാഞ്ഞാർ, കുന്നത്തുനാട്, വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം എന്നീ സ്റ്റേഷനുകളിലും,  അഫ്സലിന് തൊടുപുഴ, മുവാറ്റുപുഴ,കരിമണ്ണൂര്‍ എന്നീ സ്റ്റേഷനുകളിലും, സുധിമിന്‍ രാജിന് ഏറ്റുമാനൂര്‍,കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലുമായി കൊതപാതകമടക്കം നിരവധി കേസുകളാണ് നിലവിലുള്ളത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികളുടെ  മുന്‍കാല കേസുകളുടെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തല്‍,ജാമ്യം റദ്ദാക്കല്‍  പോലുള്ള ശിക്ഷാനടപടികള്‍ പരിഗണിക്കുകയും കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും അവരെ ഉടന്‍ പിടികൂടുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.  പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥി, മേലുകാവ് എസ്. എച്ച്. ഒ. രഞ്ജിത്ത് കെ വിശ്വനാഥ്, എസ് ഐ മാരായ ഗോപകുമാർ, തോമസ്,അജിത്ത് പോലീസുദ്യോഗസ്ഥരായ വിപിൻ , അനൂപ് ,ജോബി, ശ്രാവൺ ,ശ്യാം ,ബൈജു , ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles