പാലാ: മേലുകാവ് സെന്റ് തോമസ് പള്ളിയിലെ നേർച്ചക്കുറ്റി കുത്തിത്തുറന്ന് പണം അപഹരിച്ച കേസ്സിലെ പ്രതിയെ അറസ്റ്റു ചെയ്തു. ഇടുക്കി ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് ലയത്തിൽ(318 നമ്പർ) താമസിക്കുന്ന ദേവരാജൻ മകൻ ബിനു വിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് കോട്ടയം ജില്ലാ പോലിസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇയാൾക്ക് ആലുവാ, ഊന്നുകൽ, കോതമംഗലം, പീരുമേട്, നെടുംകണ്ടം ഈരാറ്റുപേട്ട മണ്ണാർക്കാട് തുടങ്ങി വിവിധ പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പലങ്ങളിലും, പള്ളികളിലും നേർച്ചക്കുറ്റികൾ കുത്തിത്തുറന്ന് മോഷണം നടത്തിയതിന് കേസ്സുകൾ നിലവിൽ ഉണ്ട്. പാലാ ഡി വൈ എസ് പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, മേലുകാവ് എസ്.എച്ച്.ഒ. രഞ്ചിത്ത് കെ വിശ്വനാഥ്, എസ്സ് ഐ മാരായ വിഷ്ണു വി, സുരേഷ്കുമാർ പി എസ്, ദേവനാഥൻ, സി പി ഒ മാരായ ഷിഹാബ്, നിസ്സാം, എന്നിവരും സംഘത്തിലുണ്ടായിരുന്നു