സ്ത്രീകളില്‍ ആര്‍ത്തവം അവസാനിക്കുന്ന ഘട്ടമാണ് മെനോപോസ് അഥവാ ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമത്തിന് മുന്‍പ് സംഭവിക്കുന്ന സ്വാഭാവിക പരിവര്‍ത്തന ഘട്ടമാണ് പെരിമെനോപോസ്. സാധാരണ 40 കഴിഞ്ഞ സ്ത്രീകളിലാണ് പെരിമെനോപോസ് ലക്ഷണങ്ങള്‍ കാണാറ്. എന്നാല്‍ വിര്‍ജീനിയ സര്‍വകലാശാല ഗവേഷക ഡോ. ജെന്നിഫര്‍ പെയ്‌നി നടത്തിയ പഠനത്തില്‍ 30 കഴിഞ്ഞ സ്ത്രീകളിലും പെരിമെനോപോസ് ലക്ഷണങ്ങള്‍ കണ്ടെത്തി.
എന്നാല്‍ പലപ്പോഴും ഈ ലക്ഷണങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ഗവേഷക പറയുന്നു. ലക്ഷണങ്ങള്‍ തിരിച്ചഞ്ഞ് വൈദ്യസഹായം തേടുന്നത് സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു. 30നും 35നുമിടയില്‍ പ്രായമായ 4,432 യുഎസ് വനിതകളില്‍ നടത്തിയ സര്‍വെയില്‍ പകുതിയോളം സ്ത്രീകളില്‍ ഏതാണ്ട് ഒരേ ലക്ഷണങ്ങള്‍ കണ്ടെത്തുകയും അത് പെരിമെനോപോസ് ലക്ഷണങ്ങളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്രകാലം 40കളിലും 50 കളിലുമാണ് ആര്‍ത്തവവിരാമവും പെരിമെനോപോസ് ലക്ഷണങ്ങളും വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 30കളിലേക്ക് ഇറങ്ങി തുടങ്ങിയിരിക്കുന്നു. പെരിമെനോപോസ് ബന്ധപ്പെട്ട ശാരീരികവും വൈകാരികവുമായ ലക്ഷണങ്ങളെ പലപ്പോഴും തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഈ ലക്ഷണങ്ങള്‍ എത്രത്തോളം സാധാരണമാണെന്നും സ്ത്രീകളില്‍ അവ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കേണ്ടത് പ്രധാനമാണെന്നും ഡോ. ജെന്നിഫര്‍ പറയുന്നു.
ആര്‍ത്തവക്രമക്കേടുകള്‍ നേരത്തെയുള്ള പെരിമെനോപോസ് ലക്ഷണമാകാം. സൈക്കോളജിക്കല്‍ ലക്ഷണങ്ങളായ ഉത്കണ്ഠ, വിഷാദം, അസ്വസ്ഥത കൂടാതെ മൂത്രാശയ പ്രശ്‌നങ്ങള്‍, ലൈംഗിക ശേഷിക്കുറവ്, യോനിയിലെ വരള്‍ച്ച തുടങ്ങിയവയാണ് പെരിമെനോപോസുമായി ബന്ധപ്പെട്ട ശാരീരിക ലക്ഷണങ്ങള്‍.
ഹോട്ട് ഫ്‌ളാഷുകളും രാത്രി അമിതമായി വിയര്‍ക്കുന്നതുമാണ് ആര്‍ത്തവവിരാമത്തിന്റെ പ്രധാനലക്ഷണങ്ങള്‍. എന്നാല്‍ പെരിമെനോപോസ് ഘട്ടത്തില്‍ വൈജ്ഞാനിക ലക്ഷണങ്ങളാണ് ആദ്യം പ്രകടമാവുക. പിന്നീടാണ് ശാരീരിക ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.