സ്തനാർബുദ ബോധവൽക്കരണ ബൈക്ക് റാലിയുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി

കൊച്ചി 31, ഒക്ടോബർ 2023: സ്തനാർബുദ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. ആസ്റ്റർ മെഡ്സിറ്റിയിൽ നിന്ന് ആരംഭിച്ച റാലി സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.

Advertisements

സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു ബൈക്ക് റാലി സംഘടിപ്പിച്ചത്. ആസ്റ്റർ വോളന്റിയേഴ്സിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടന്ന റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25-ഓളം ബൈക്ക് റൈഡർമാർ അണിനിരന്നു. തിങ്കളാഴ്ച രാവിലെ മെഡ്സിറ്റിയിൽ നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റിയ ശേഷം ആശുപത്രി അങ്കണത്തിൽ സമാപിച്ചു. ഫ്ലാഗ് ഓഫ് ചടങ്ങിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അരുൺ വാര്യർ, കൺസൾട്ടന്റ് ഡോ. അശോക് കോമരഞ്ജത്ത്, കാൻസർ രോഗ വിഭാഗത്തിലെ മറ്റ് വിദഗ്ധരും, ജീവനക്കാരും ക്യാൻസർ അതിജീവിതരും പങ്കെടുത്തു. ഇത്തരത്തിലുള്ള വിപുലമായ പരിപാടികൾ ക്യാൻസർ രോഗബാധിതർക്ക് പ്രചോദനവും പ്രത്യാശയുമേകുന്നതാണെന്നും ഇതിന് നേതൃത്വം നൽകിയ ആസ്റ്റർ മെഡ്സിറ്റി പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ടെന്നും പങ്കെടുത്തവർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീകളിൽ ഏറ്റവും അധികമായി കണ്ടുവരുന്ന അർബുദ രോഗമാണ് സ്തനാർബുദം. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ 80 മുതൽ 90 ശതമാനം പേരിലും രോഗം പൂർണമായും ഭേദമാക്കാൻ കഴിയുമെന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങൾ സംബന്ധിച്ചുമുള്ള അറിവില്ലായ്മ മൂലം നിരവധി പേരാണ് ഓരോ വർഷവും മരണപ്പെടുന്നത്. സ്തനാർബുദത്തെ സംബന്ധിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ തരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായിരുന്നു കഴിഞ്ഞ ഒരു മാസമായി ആസ്റ്റർ മെഡ്സിറ്റി നേതൃത്വം നൽകിയത്.

Hot Topics

Related Articles