മെറിറ്റ് ഈവനിംഗിൽ മൊമെന്റോകൾ ഏറ്റുവാങ്ങി ദമ്പതികളായ സോളമനും ക്രിസ്റ്റിയും

കോട്ടയം: മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭ “മെറിറ്റ് ഈവനിംഗ് 2024” കൊല്ലം, ശാസ്‍താംകോട്ട മൗണ്ട് ഹൊറേബ് മാർ ഏലിയാ ചാപ്പലിൽ നടന്നപ്പോൾ അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനിയിൽ നിന്നും സംസ്ഥാനതലത്തിൽ 2024ൽ പവർലിഫ്റ്റിങ് അസോസിയേഷൻ നടത്തിയ മൂന്ന് മത്സരങ്ങളിലും മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയതിന് സോളമൻ തോമസും, രണ്ട് പവർലിഫ്റ്റിങ് മത്സരങ്ങളിൽ നിന്നും രണ്ടു സ്വർണ്ണ മെഡലുകൾ നേടിയതിന് ക്രിസ്റ്റി സോളമനും മൊമെന്റോകൾ ഏറ്റുവാങ്ങിയപ്പോൾ. ഇരുവരുടെയും ഉടമസ്ഥതയിൽ കോട്ടയം കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെൻ്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിൽ പരിശീലർ ആയ ഇരുവരും എല്ലാ വർഷവും ഇരുന്നൂറോളം പേർക്ക് ആണ് ഫിറ്റ്നസ് പരിശീലനം നൽകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന സംസ്ഥാന ദേശീയ മത്സരങ്ങളിൽ ഇവർ പരിശീലിപ്പിച്ചവർ പഞ്ചഗുസ്തിയിലും പവർലിഫ്റ്റിങിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയികളായിട്ടുണ്ട്.
കഴിഞ്ഞ വർഷം സോളമൻസ് ജിമ്മിന് അൻപതോളം മെഡലുകൾ ആണ് പവർലിഫ്റ്റിങിൽ വിവിധ മത്സരങ്ങളിൽ നിന്നും സംസ്ഥാനതലത്തിൽ ലഭിച്ചത്. സോളമൻ തോമസും ക്രിസ്റ്റി സോളമനും സാമൂഹിക പ്രതിബദ്ധത ഉള്ള വ്യക്തികളുമാണ്. ജിമ്മിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സെമിനാറുകൾ ബോധവൽക്കരണ ക്ളാസുകൾ യാത്രകൾ എന്നിവ എല്ലാം നടത്തുന്നുണ്ട്. ഏപ്രിൽ മാസം ഹിമാചൽപ്രദേശിൽ നടക്കുന്ന ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ ഇരുവരും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.