കോട്ടയം : മാറ്റിവെക്കുന്ന സർവകലാശാല പരീക്ഷകൾ ഒരുമിച്ച് നടത്തരുതെന്ന് കെ എസ് സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല ആവശ്യപ്പെട്ടു.
കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച് സർവകലാശാല പരീക്ഷകൾ ഒരുമിച്ച് നടത്തരുത് അത് വിദ്യാർത്ഥികൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാകും ഏതാനും മാസങ്ങൾക്കു മുൻപ് ഹർത്താൽ മൂലം എംജി സർവ്വകലാശാല മാറ്റിവെച്ച പരീക്ഷകൾ പിറ്റേദിവസം നടത്തുകയുണ്ടായി അത് വിദ്യാർത്ഥികളെ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കി ആയതിനാൽ പരീക്ഷകൾ ഒന്നിച്ചു നടത്താതിരിക്കാൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുമെന്ന് കെ എസ് സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല പ്രസ്താവനയിൽ പറഞ്ഞു
Advertisements