എം.ജി സർവകലാശാല വാർത്തകൾ അറിയാം

ഇയോണിയൻ 2022′ ന് തുടക്കമായി

Advertisements

കോട്ടയം : എം.ജി. സർവ്വകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിന്റെ ആഭിമുഖ്യത്തിലുള്ള സമൂഹ്യശാസ്ത്രമേള ‘ഇയോണിയൻ 2022’ ആഗസ്റ്റ് 24 ന് സർവ്വകലാശാല പ്രോ വൈസ് ചാൻസലർ പ്രോഫ. സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.  സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ഡയറക്ടർ ഡോ. അഭിലാഷ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീ. സേതുരാമൻ ഐ.പി.എസ്. ‘ചരിത്രത്തിന്റെ ജനിതകവായന: മലയാള ചരിത്രത്തിന്റെ പുന: പരിശോധന’ എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തി.  മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേള ആഗസ്റ്റ് 26 ന് സമാപിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുനിൽ പി. ഇളയിടം നയിക്കുന്ന പൊതുപ്രഭാഷണം ഇന്ന് (ആഗസ്റ്റ് 25) വൈകിട്ട് അഞ്ചിന് സർവ്വകലാശാലയിൽ വച്ച് നടക്കും.  നാളെ (ആഗസ്റ്റ 26) സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം പുല്ലരിക്കുന്നിലെ ക്യാമ്പസിൽ വച്ച് നടക്കും.  പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സമ്മേളനം രാവിലെ 10 ന് സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജൻ ഗുരുക്കൾ ഉദ്ഘാടനം നിർവ്വഹിക്കും. മേളയുടെ സമാപനം ആഗസ്റ്റ് 26 ന് സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്റെ സാന്നിധ്യത്തിൽ സർവ്വകലാശാല അസംബ്ലി ഹാളിൽ വച്ച് നടക്കും.


പുല്ലരിക്കുന്ന് ക്യാമ്പസിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ വച്ച് 25, 26 തീയതികളിൽ നടക്കുന്ന പ്രാചീന-പുരാവസ്തുക്കളുടെ അപൂർവ്വ ശേഖരണങ്ങളുടെ പ്രദർശനം പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം.


കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഇന്റർ സ്‌കൂൾ സെന്റർ ആയ അഡ്വാൻസ്ഡ് മോളിക്യുലാർ മെറ്റീരിയൽസ് റിസർച്ച്  സെന്റർ (എ.എം.എം.ആർ.സി.) ൽ ‘ടെക്നിക്കൽ അസിസ്റ്റന്റ്’ തസ്തികയിൽ എസ്.സി. വിഭാഗത്തിലുള്ള ഒരൊഴിവിലേക്ക്  താൽകാലിക / കരാർ നിയമനത്തിനായി വോക്-ഇൻ ഇന്റർവ്യു ആഗസ്റ്റ് 29 ന് 11 മണിക്ക് സർവ്വകലാശാല വൈസ് ചാൻസലറുടെ ചേംബറിൽ വച്ച് നടക്കും. യോഗ്യത, പ്രായം, പ്രതിഫലം തുടങ്ങിയ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ഇന്റർ സ്‌കൂൾ സെന്റർ ആയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസ് (ഐ.എം.പി.എസ്.എസ്.) ൽ പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, എക്കണോമിക്‌സ്, മലയാളം എന്നീ വിഷയങ്ങളിൽ ‘കോൺട്രാക്ട് ഫാക്കൽറ്റി’ തസ്തികയിൽ വിവിധ സംവരണ വിഭാഗങ്ങളിലുള്ള ഒഴിവുകളിലേക്ക് താൽകാലിക / കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.  ആഗസ്റ്റ് 29 ന് 12 മണിക്ക് സർവ്വകലാശാല വൈസ് ചാൻസലറുടെ ചേംബറിൽ വച്ച് വോക്-ഇൻ ഇന്റർവ്യു മുഖേനയാണ് നിയമനം നടത്തുന്നത്.    യോഗ്യത, പ്രായം, പ്രതിഫലം തുടങ്ങിയ കൂടുതൽ  വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. കോഴ്‌സുകളുടെ പരീക്ഷകൾ സെപ്റ്റംബർ 13 ന് ആരംഭിക്കും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.


സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ – റഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ സെപ്റ്റംബർ 14 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷാ തീയതി

മൂന്നാം സെമസ്റ്റർ (2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ (2018 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2018 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ബി.ആർക്ക് ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം.  വിദ്യാർത്ഥികൾ പേപ്പറൊന്നിന് 60 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്

സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ – റഗുലർ / 2017-2019 അഡ്മിഷൻ – സപ്ലിമെന്ററി/ 2016 അഡ്മിഷൻ – ഒന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 14 വരെയും പിഴയോടു കൂടി സെപ്റ്റംബർ 15 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 16 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ ബി.എസ്.സി. മാത്തമാറ്റിക്‌സ് മോഡൽ II കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്. – 2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ് / 2017, 2018, 2019 അഡ്മിഷൻ – റീ-അപ്പിയറൻസ്) ജൂൺ 2022 പരീക്ഷയുടെ സോഫ്റ്റ്‌വെയർ ലാബ് I എന്ന പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 29 ന് നടത്തും.  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

Hot Topics

Related Articles