മഹാത്മാഗാന്ധിയുടെ ദർശനം സേവന മേഖലയിൽ കരുത്താവണം : മുൻ മന്ത്രി കെ.സി ജോസഫ്

കോട്ടയം ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് മഹാത്മാ ഗാന്ധി സേവാ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങളുടെ വിതരണോ ത്ഘാടനം മുൻ മന്ത്രി കെ.സി ജോസഫ് നിർവഹിക്കുന്നു. ഗ്രാമപപഞ്ചായത്ത് മുൻ പ്രസിഡണ്ട് ആർ രാജഗോപാൽ, കെ.എസ് എസ് പി.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. മുരളി, മഹാത്മഗാന്ധി സേവാ സൊസൈറ്റി പ്രസിഡണ്ട് ടി.എസ്. സലിം,കോൺ ഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുൺ ബാബു, ഗ്രാമ പഞ്ചായത്ത് അംഗം എബിസൺ ഏബ്രഹാം, എ.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് എസ്.ടി. ബിന്ദു എന്നിവർ സമീപം.

Advertisements

കുറിച്ചി : ദാരിദ്ര നിർമ്മാർജ്ജനത്തിൽ മഹാത്മാഗാന്ധിയുടെ ദർശനം നമുക്ക് കരുത്താവണമെന്ന് മുൻ സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ദരിദ്രരില്ലാത്ത നാട് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങാതെ ഗാന്ധിയൻ സ്വരാജ് വ്യക്തി തലം മുതൽ സാമൂഹ്യ-സാമ്പത്തീക മേഖലയാകെ പ്രയോഗത്തിലെ
ത്തിക്കാൻ ഭരണകർത്താക്കൾ തയ്യാറാകണമെ
ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്കൂളിൽ മഹാത്മാഗാന്ധി സേവാ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാത്മാഗാന്ധി സേവാ സൊസൈറ്റി പ്രസിഡണ്ട് ടി.എസ്. സലിമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.എസ്. പി.എ. സംസ്ഥാന വൈസ്പ്രസിഡൻ്റ് കെ.വി. മുരളി മുഖ്യ പ്രസംഗം നടത്തി. ആശംസകൾ നേർന്നുകൊണ്ട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ രാജഗോപാൽ, ഹെഡ്മിസ്ട്രസ്സ് എസ്.ടി. ബിന്ദു, അരുൺ ബാബു, എബിസൺ ഏബ്രഹാം, സൂസൻ ജേക്കബ്ബ്, എൻ.ഡി. ബാലകൃഷ്ണൻ ,പി.പി മോഹനൻ, സുരേന്ദ്രൻ സുരഭി , ടി.എസ് സാ. ബു, കെ. എൽ. ലളിതമ്മ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles