കോട്ടയം: സിപിഎം നോമിനിയെ തിരുകി കയറ്റാനായി എംജി സര്‍വകലാശാല രജിസ്ട്രാര്‍ നിയമനചട്ടം ഭേദഗതി ചെയ്തത് അപലപനീയമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ജി.ലിജിന്‍ലാല്‍ ആരോപിച്ചു. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കിമാറ്റുകയാണ് സിപിഎം. എം.ജി സർവകലാശാലയെ സി.പിഎംയൂണിവേഴ്സിറ്റിയാക്കാനുള്ള നീക്കം അനുവദിക്കില്ല.ഇതിനകം തന്നെ പാർട്ടിക്കാരെ കുത്തി നിറയ്ക്കാനുള്ള ഇടമായി സർവകലാശാലയെ മാറ്റി കഴിഞ്ഞു. ഇതിനെതിരെ ചാന്‍സലറായ ഗവര്‍ണറെ സമീപിക്കും. യോഗ്യതാ മാനദണ്ഡങ്ങള്‍ തിരുത്തിയെഴുതി സിപിഎം സിന്‍ഡിക്കേറ്റ് അംഗത്തെ രജിസ്ട്രാറാക്കാനാണ് സര്‍വകലാശാലയുടെ നീക്കം.
ഇതിലേക്കായി രജിസ്ട്രാറായി അപേക്ഷിക്കാനുളള ഉയര്‍ന്ന പ്രായപരിധിയിലാണ് സര്‍വകലാശാല മാറ്റം വരുത്തിയത്. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. പാർട്ടി നോമിനി നിയുടെ മറ്റു യോഗ്യതകളിലും സംശയം ഉയര്‍ന്നിട്ടുണ്ട്. പ്രൊഫസർഷിപ്പിലും അധ്യാപന പരിചയത്തിലും വേണ്ടത്ര യുജിസി ചട്ട പ്രകാരമുള്ള യോഗ്യത ഇല്ലെന്നാണ് അറിയുന്നത്. കായിക അധ്യാപകനായ ഇദ്ദേഹം സേവന മനുഷ്ഠിക്കുന്ന കോട്ടയത്തെ കോളജിൽ ഗവേഷണ പാഠ്യ പദ്ധതികളൊന്നും തന്നെ ഇല്ലെന്നതും ന്യുനതയാണ്. ഇതെല്ലാം മറച്ചുപിടിക്കുകയും ഒപ്പം പ്രായ കടമ്പ കടക്കാൻ ഇളവു നൽകാനുമാണ് ലക്ഷ്യം.