മഹത്മാഗാന്ധി സർവ്വകലാശാലാ യൂണിയൻ നാഷണൽ കോണ്ഫറന്സ്: തിങ്കളാഴ്ച ആരംഭിക്കും 

കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാലാ യൂണിയൻ നാഷണൽ കോണ്ഫറൻസ് 2023, ഒക്ടോബർ 16 ന് ആരംഭിക്കും.    “Innovate INDIA: Democracy, Sci-tech and Art for Inclusion and Sustainability” എന്ന വിഷയത്തിലാണ് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നാഷണൽ കോണ്ഫറന്സ് നടക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 10.30 ന് മന്ത്രി വി എൻ വാസവൻ സമ്മേളനം ഉത്ഘാടനം ചെയ്യും. പ്രശസ്ത മാധ്യമ പ്രവർത്തകയും, ബി ബി സി യുടെ മുൻ എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്സിന്റെ മുൻ ഡെപ്യൂട്ടി എഡിറ്റർ, “Sumitra and Anees: An Indian Marriage – Tales and Recipes from a Khichdi Family”  എന്ന പുസ്തകത്തിന്റെ രചയിതാവ്, “ദി വയർ” ന്റെ എഡിറ്ററുമായ  സീമ ചിഷ്ടി (Seema Chishti) “*As India gears up for 2024, what is at stake?*”   എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യയിലെ വിവിധ ക്യാമ്പസികളിൽ നിന്നായി നൂറ്റിയമ്പത്തോളം ഗവേഷകരും,  വിദ്യാർഥികളും അവരുടെ ഗവേഷണ പ്രബന്ധങ്ങൾ  7 സബ് തീമ്മുകളായി നടക്കുന്ന കോണ്ഫറന്സിൽ അവതരിപ്പിക്കും.  മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കോണ്ഫറന്സ് ഒക്ടോബർ 18നു സമാപിക്കും.

Advertisements

Hot Topics

Related Articles