എം.ജി. യൂണിവേഴ്സിറ്റി  റാങ്ക് ജേതാവ് വിഷ്ണു പ്രിയയെ ആദരിച്ചു 

തലയോലപ്പറമ്പ്: എം.ജി. യൂണിവേഴ്സിറ്റി എം.എ. ഹിന്ദി പരീക്ഷയിൽ ആറാം റാങ്ക് ലഭിച്ച വടയാർ വല്യായറയിൽ  വിഷ്ണു പ്രിയയെ കോരിക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മാടപ്പുറം കുടുംബയോഗ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ച്. കോരിക്കൽ ജവഹർ സെൻ്ററിൽ നടന്ന അനുമോദന സമ്മേളനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ. ഷാജി മോൾ ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻ്റ് കെ.എസ്. സുരേഷ് കുഞ്ചുക്കാട്ട് അദ്ധ്യക്ഷത വഹിച്ച്. ഗ്രാമ പഞ്ചായത്ത് അംഗം അനിതാ സുഭാഷ് ക്യാഷ് അവാർഡും ഷീൽഡും നൽകി. ട്രസ്റ്റ് ഡയറക്ടർ കെ.എസ്. മണി മുഖ്യ പ്രഭാഷണം നടത്തി. ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ സെക്രട്ടറി പി.ജി ഷാജിമോൻ, അജി.പി. വിശ്വനാഥ്, ഡി. കുമാരി കരുണാകരൻ, കെ.എസ്. ബിജു മാടപ്പുറം, തങ്കച്ചൻ താര , കെ.എസ്. മനോഹരൻ, കെ.കെ. ശശിധരൻ   കണ്ടത്തിൽ, നിധിഷ് നടേശൻ, പൊന്നമ്മ ശശിധരൻ എന്നിവർ പ്രസംഗിച്ച്.

Advertisements

Hot Topics

Related Articles