മിൽമാ ചെയർമാൻ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു; പ്രതിഷേധവുമായി കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ്

കോട്ടയം: കേരളത്തിലെ ക്ഷീര കർഷകർ നിലനിൽപ്പിനായി നെട്ടോട്ടം ഓടുപോൾ ജി സ് റ്റി യുടെ പേരുപറഞ്ഞ് ഈ മേഖലയിൽ യഥാർത്ഥ പ്രശനങ്ങളെ മറച്ചുവെച്ച മിൽമാ ചെയർമാന്റെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നതിന് സമാനമാണ് എന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് ആരോപിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സർക്കാരിന്റെ ചട്ടുകമായി ചെയർമാൻ പ്രവർത്തിക്കുകയാണ്.

Advertisements

പാൽ ഉൽപ്പാദബത്ത ഒരു ലിറ്റർ പാലിന് അഞ്ചുരൂപ ആയി വർദ്ധിപ്പിക്കണം എന്ന കർഷകരുടെ ആവശ്യം പരിഗണിക്കാതെ പാൽവില വർദ്ധിപ്പിക്കുക എന്ന രീതിയിലേക്ക് ചർച്ചയെ വഴിതിരിച്ചു വിട്ട ചെയർമാന്റെ നടപടിയിൽ കർഷകർ കടുത്ത അമർഷത്തിലാണ്. നിലവിൽ ക്ഷീര സംഘങ്ങളിൽ നിന്നു വിൽക്കുന്ന പാലിനും മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാമുകളിലും പാൽ വില ഉയർത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്ഷീര മേഖലയിൽ നിന്നും അൻപതു ശതമാനം കർഷകർ മേഖല വിട്ടുപോയി എന്നു സർക്കാർ തന്നെ കണ്ടെത്തിയ സാഹചര്യത്തിലും അവരെ തിരികെ കൊണ്ടുവരുന്നതിനുള്ള യാതൊരു നടപടിയും മിൽമയോ സർക്കാരോ സ്വികരിക്കാത്തതിനു പിന്നിൽ സർക്കാരിലെ ഉന്നതരുടെ പിന്തുണയുള്ള മറ്റൊരു കമ്പനിയെ സഹായിക്കാനാണ് എന്ന ആക്ഷേപം ശക്തമാണ്. പ്രധാനപ്പെട്ട പട്ടണങ്ങളിൽ മിൽമയുടെ എജൻസീ ഉള്ളവർ ഈ കമ്പനിയുടെ പാലും വിൽപ്പന നടത്തുന്നത് സംശയം ബലപ്പെടുത്തുന്നു.

ഉൽപ്പാദനബത്ത അഞ്ചുരൂപയായി വർദ്ധിപ്പിക്കാൻ ഉടൻ നടപടി എടുത്തീല്ല അകിൽ ശക്തമായ സമര പരിപാടികൾ തുടങ്ങുമെന്നും എബി ഐപ്പ് പറഞ്ഞു.

Hot Topics

Related Articles