മണർകാട് : കിടങ്ങൂർ റോഡിൽ പെരുമാനൂർകുളം ജംഗ്ഷനിലാണ് പ്രദേശത്തെ ക്ഷീര കർഷകർ ഉൽപാദിപ്പിക്കുന്ന ശുദ്ധമായ പാൽ വിതരണം ചെയ്യുന്ന യന്ത്രം സ്ഥാപിക്കുക. ഇത് 24 മണിക്കൂറും പ്രവർത്തിക്കും എന്നതും ശ്രദ്ധേയമാണ് .
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ സബ്സിഡിയോടു കൂടി ക്ഷീരവികസന വകുപ്പുമായി സഹകരിച്ചു വടവാതൂർ ക്ഷീര വ്യവസായ സംഘമാണ് യന്ത്രം സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്. മൂന്നാഴ്ചയ്ക്കുള്ളിൽ ഇത് പ്രവർത്തന സജ്ജമാകുമെന്ന് പ്രസിഡന്റ് മാർക്കസ് പി. ഏബ്രഹാം ക്ഷീര വികസന ഓഫിസർ എം.ഇ. കണ്ണൻ എന്നിവർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ആരംഭിക്കുന്ന രണ്ടാമത്തെ മിൽക് യന്ത്രമാണ് മണർകാടിനു സമീപം പെരുമാനൂർകുളത്തു സജ്ജമാകുന്നത്.
നേരത്തെ അരീപ്പറമ്പ് ക്ഷീരവ്യവസായ സംഘവുമായി സഹകരിച്ചു ഒറവയ്ക്കൽ – കൂരോപ്പട റോഡിൽ മിൽക് യന്ത്രം സ്ഥാപിച്ചിരുന്നു.
10 രൂപ മുതലുള്ള നോട്ടുകൾ ഉപയോഗിച്ചു പാൽ ഏതു സമയവും ഇവിടെ നിന്ന് ശേഖരിക്കാം. കൂടാതെ സ്മാർട്ട് കാർഡ്, ഗൂഗിൾ പേ സം വിധാനങ്ങളുമുണ്ട്. മണർകാട് – കിടങ്ങൂർ റോഡിനും ഏറ്റുമാനൂർ ബൈപാസ് റോഡിനും അഭിമുഖമായി എൻ എസ് എസ് എസ് ബിൽഡിങ്ങിൽ ആണ് മിൽക്ക് എടിഎം സജ്ജമാകുന്നത്.
ബ്ലോക്ക് പഞ്ചായത്ത് അനുവദിക്കുന്ന രണ്ടര ലക്ഷവും സംഘത്തിന്റെ രണ്ടര ലക്ഷവും ചേർന്നാണ് പദ്ധതി നടപ്പാക്കുക.
സിസിടിവി ക്യാമറ സംവിധാനവും ഉണ്ടാകും. നിലവിൽ 1000 ലിറ്ററിൽ അധികം പാൽ ദിനവും അളക്കുന്ന സംഘമാണ് വടവാതൂർ ക്ഷീരകർഷക സംഘം.