ഇനി 24മണിക്കൂറും പാൽ ;ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ മിൽക്ക് എ റ്റി എം കാണക്കാരിയിൽ; 10രൂപ മുതൽ നൽകി പാൽ വാങ്ങാം

കാണക്കാരി: മിൽക്ക് എ . ടി.എം എന്ന നൂതനമായ ആശയംനടപ്പിലാക്കുന്നതിന്റെ ഭാഗമായി കോട്ടയം കാണക്കാരി
ക്ഷീര സഹകര സംഘത്തിനോട് ചേന്ന് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കൊച്ചുറാണി സെബാസ്റ്റ്യന്റെ പദ്ധതി വിഹിതവും കാണക്കാരി ക്ഷീര സഹകരണസംഘവുംസംയുക്തമായിട്ടാണ് ഈപദ്ധതിനടപ്പിലാക്കുന്നത് .

Advertisements

മായം ചേരാത്തതും ശുദ്ധവുമായ പശുവിൻപാൽ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഈ പദ്ധതി സഹായകരമാണ്.കാണക്കാരി ജംഗ്ഷനിലാണ്
മിൽക്ക് എറ്റിഎം സ്ഥാപിക്കുന്നത്. പ്രദേശത്തെ ക്ഷീര കർഷകർ ഉത്പാദിപ്പി ക്കുന്ന ശുദ്ധമായ പാൽ വിതരണം ചെയ്യുന്ന യ ന്ത്രം സ്ഥാപിക്കുന്നത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധികം വൈകാതെ തന്നെ മിൽക്ക് എറ്റി എം പ്രവർത്തനസജ്ജമാകും .
300 ലിറ്റർ സംഭരണശേഷിയുള്ള ഓട്ടോമാറ്റിക് മിൽക് വെൻ ഡിംഗ് മെഷീൻ 24 മണിക്കൂറും പ്രവർത്തനക്ഷമതയുള്ളതാണ്. അഞ്ച്ലക്ഷത്തിലധികം രൂപയാണ് നിർമ്മാണ ചിലവ് .സംഘത്തിൽ നിന്ന് ലഭിയ്ക്കുന്ന സ്മാർട്ട് കാർഡ് ഉപയോഗിച്ചോ . ക്യു.ആർ കോഡ് സ്കാൻ ചെയ്തോ പണം ഉപയോഗിച്ചോ പാൽ ശേഖരിക്കാനാവും.

10 രൂപ മുതലുള്ള നോട്ടുകൾ ഉപയോഗിച്ചും പാൽ ഏതു സമയവും ഇവിടെ നിന്ന് ശേഖരിക്കാം.
ഡൽഹി ആസ്ഥാനമായ പ്യുവർ ലോ എന്ന കമ്പനിയാണ് മെഷീൻ നിർമ്മിച്ചത്. പാൽ സംഭരിക്കുന്ന ടാങ്ക് , പണം ശേഖരിക്കുന്ന ഡോ. കറൻസി ഡിറ്റക്ടർ, കംപ്രസർ , ക്ലിനിങ്ങിനുള്ള മെഷീനുകൾ എന്നിവയാണ് ഇതിലുള്ളത്.
ഉപഭോക്താക്കൾക്ക് ശുദ്ധമായ പശുവിൻപാൽ ലഭിക്കുന്നത് മാത്രമല്ല പ്ലാസ്റ്റിക് മാലിന്യം പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.

1977-ൽ സ്ഥാപിതമായ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നാല് സബ് സെന്ററുകളിൽ നിന്നായി ദിവസേന 1400 ലിറ്റർ പാൽ സംഭരിക്കുന്നുണ്ട് . പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന വില കർഷകർക്ക് ലഭ്യമാക്കുന്നതിലും കാണക്കാരി ക്ഷീര സഹകരണ സംഘം മുന്നിലാണന്ന് സഹകരണ സംഘം പ്രസിഡണ്ട് പി വി മാത്യു പറഞ്ഞു .

ക്ഷീര കർഷകർ ഉൽപ്പാദിപ്പിക്കുന്ന ശീതീകരിച്ചു സൂക്ഷിക്കുന്ന ശുദ്ധമായ പാൽ 24 മണിക്കൂറും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും അതിലൂടെ മെച്ചപ്പെട്ട വില ക്ഷീരകർഷകർക്ക് ഉറപ്പാക്കുകയും ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത് .

24 മണിക്കൂറും മിൽക്ക് എ.ടി. എം പ്രവർത്തിക്കും

72 മണിക്കൂർ വരെ പാൽ കേടു കൂടാതെ സൂക്ഷിക്കാം

10 രൂപമുതലുള്ള നോട്ടുകൾ ഉപയോഗിച്ചു പാൽ ശേഖരിക്കാo

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.