‘താന്തോന്നി’ക്കു ശേഷം ജോർജ് വർഗീസിന്റെ പുതിയ ചിത്രം വരുന്നു… പ്രധാന കഥാപാത്രങ്ങളായി ബിബിൻ ജോർജ്ജും ബാബുരാജും

പൃഥ്വിരാജ് നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘താന്തോന്നി’ ക്കു ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ICU എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിബിൻ ജോർജ്ജും ബാബുരാജും ആണ് പ്രധാന വേഷത്തിലെത്തുന്നത്. നടൻ പൃഥ്വിരാജ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് പോസ്റ്റർ പുറത്തിറക്കിയത്.

മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ICU നിർമ്മിക്കുന്നത്. സന്തോഷ് കുമാർ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന ICU ന്റെ ഛായാഗ്രഹണം ലോകനാഥൻ ശ്രീനിവാസൻ ആണ് നിർവഹിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഡിറ്റിംഗ് -ലിജോപോൾ, മ്യൂസിക് -ജോസ് ഫ്രാങ്കിളിൻ, പ്രൊഡക്ഷൻ കൺട്രോളർ -ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈനിങ് -രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -സജി സുകുമാർ, പ്രോജക്ട് ഡിസൈനർ -രമേശ് തെക്കേപ്പാട്ട്, കലാസംവിധാനം -ബാവ, സ്റ്റിൽ -നൗഷാദ്, കോസ്റ്റ്യും -സ്റ്റെഫി സേവ്യർ, മേക്കപ്പ് -റോണക്സ്, ഫിനാൻസ് കൺട്രോളർ -എം. എസ്. അരുൺ, ഡിസൈൻ-ടെൻപോയിന്റ്.

Hot Topics

Related Articles