“ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക തന്റെ കൈയ്യിൽ ഇല്ല , സിനിമയിൽ ആരൊക്കെ ലഹരി ഉപയോഗിക്കുന്നത് എന്നത് പരസ്യമായ രഹസ്യം” :  നടൻ ബാബുരാജിനെ തള്ളി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു

കൊച്ചി: ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക ‘അമ്മ’യുടെ പക്കലുണ്ടെന്ന നടൻ ബാബുരാജിന്റെ വെളിപ്പെടുത്തൽ തള്ളി നടനും ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ കൈയിൽ നടന്മാരുടെ പട്ടിക ഇല്ലെന്നും, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണെന്നും ഇടവേള ബാബു പറഞ്ഞു.

‘എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മ്മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശന പരിശോധനയുണ്ടാകും’, ഇടവേള ബാബു പറഞ്ഞു.

Hot Topics

Related Articles