ഭരണഘടനാ വിരുദ്ധ പരാമർശം : മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് പ്രതിഷേധം : യൂത്ത് കോൺഗ്രസ് മന്ത്രിയുടെ കോലം കത്തിച്ചു

കോട്ടയം : ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി തിരികെ ഗാന്ധി സ്‌ക്വയറിൽ എത്തി സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് നേതാവ് അഡ്വ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

Advertisements

ലോകമെമ്പാടും അംഗീകരിക്കപ്പെട്ട , എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയായ ഇന്ത്യൻ ഭരണഘടനയായ ഇന്ത്യൻ ഭരണഘടനയെ തള്ളി പറഞ്ഞ സജി ചെറിയാന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ചു. നേതാക്കളായ ചിന്റു കുര്യൻ ജോയി, ടോം കോര, ജി ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പ്രവർത്തകർ സജി ചെറിയാന്റെ കോലം കത്തിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.