കോട്ടയം: മന്ത്രി സജി ചെറിയാന്റെ രാജിയ്ക്കു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് പി.സി ജോർജിന്റെ ഭാര്യ ഉഷയുടെ പരാമർശങ്ങൾ. മന്ത്രി സജി ചെറിയാന്റെ രാജിയ്ക്കു പിന്നാലെ ജോർജിന്റെയും ഉഷയുടെയും മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ് സോഷ്യൽ മീഡിയയിൽ അമ്മയുടെ വീഡിയോ ഷെയർ ചെയ്തതോടെയാണ് സംഭവം ചർച്ചയായി മാറിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിരിക്കുകയാണ് ഉഷയുടെ വീഡിയോ.
കഴിഞ്ഞ ദിവസം പി.സി ജോർജിനെ സോളാർ കേസ് ഇരയുടെ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും പി.സി ജോർജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പൂഞ്ഞാറിലെ വീട്ടിലെത്തിയ മാധ്യമങ്ങൾക്കു മുന്നിലാണ് പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനവുമായി ഉഷ ജോർജ് എത്തിയത്. തുടർന്നാണ് തന്റെ കൊന്തയ്ക്കു ശക്തിയുണ്ടെങ്കിൽ പിണറായി ഒരാഴ്ചയ്ക്കുള്ളിൽ അനുഭവിക്കുമെന്ന വിവാദ പ്രസ്താവനയാണ് ഉഷ നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു പിന്നാലെയാണ് വിവാദ പരാമർശം നടത്തിയ സജി ചെറിയാൻ രാജി വച്ചത്. സജി ചെറിയാൻ രാജി വച്ചതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഉഷയുടെ പരാമർശം ചർച്ചയായി മാറിയിരുന്നു. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ തന്റെ അമ്മയുടെ പ്രാക്കിന്റെ പോസ്റ്റ് ഷോൺ ജോർജ് ഷെയർ ചെയ്തത്. ഇതോടെ കൂടുതൽ ആളുകൾ അമ്മയുടെ വീഡിയോ ഷെയർ ചെയ്യുകയും, സെർച്ച് ചെയ്യുകയും ചെയ്തു. മൂന്നു ദിവസം കൂടി ഇനി ബാക്കിയുണ്ടെന്നും അതുകൊണ്ടു പിണറായി വിജയൻ സൂക്ഷിച്ചോളൂ എന്ന പരാമർശവുമാണ് ഇപ്പോൾ ഉയരുന്നത്.