സഖാവല്ലങ്കിലും സഹജീവിയല്ലേ ! തന്റെ തിരഞ്ഞെടുപ്പെതിരാളിയുടെ അന്ത്യ യാത്രയിൽ ഒപ്പം നിന്ന് മന്ത്രി വി.എൻ വാസവനും : മന്ത്രി യാത്രയെ അനുഗമിക്കുക തിരുവനന്തപുരത്തു നിന്ന്

തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ച് കോട്ടയത്തേക്കുള്ള  വിലാപയാത്രയ്ക്കൊപ്പം സഹകരണ രജിസ്ട്രേഷൻ വകുപ്പ്മന്ത്രി വി.എൻ . വാസവനും. ഉമ്മൻ ചാണ്ടി തലസ്ഥാന നഗരിയിയോട് യാത്ര ചൊല്ലി മടങ്ങുമ്പോൾ തന്റെ ഔദ്യോഗിക വാഹനത്തിലാണ് മന്ത്രി വിലാപയാത്രയെ അനുഗമിക്കുന്നത്. ഒരു വശത്ത് ഉമ്മൻചാണ്ടിയും മറുവശത്ത് വി.എൻ . വാസവനും എന്നനിലയിലായിരുന്നു നാലുപതിറ്റാണ്ടായി കോട്ടയത്തിന്റെ രാഷ്ട്രീയം. 

Advertisements

 ഈ രാഷ്ട്രീയ പൊരാട്ടത്തിനിടയിലും രണ്ടുപേരും തമ്മിൽ വ്യക്തിപരമായ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ച് തിരുവനന്തപുരം ഡിപ്പോയിലെ JN 336 എസി ലോ ഫ്ളോർ ജൻറം ബസ് നീങ്ങിതുടങ്ങിയപ്പോൾ മുതൽ അതിന്റെ പിൻതിരയിൽ എല്ലാത്തിനും നേതൃത്വം നൽകി മന്ത്രിയുണ്ട്. എതിർരാഷ്ടീയ രാഷ്ടീയ ചേരിയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ വിലാപയാത്രയെ ഒരുമന്ത്രി ഇത്തരത്തിൽ അനുഗമിക്കുന്നത് കേരളത്തിൽ ഇതാദ്യമാണ്. 

ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയനേതാവിനെ താൻ അറിഞ്ഞുതുടങ്ങുന്നത് തന്റെ വിദ്യാർത്ഥി രാഷ്ട്രീയകാലത്താണണന്നും അന്നുമുതൽ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നനായി കഴിഞ്ഞദിവസം മന്ത്രി മാധ്യമങ്ങളുമായി ഓർമ്മകൾ പങ്കുവച്ചിരുന്നു 

പരിചയം തുടങ്ങിയതിന് രാഷ്ടിയ കാരണും ഉണ്ടായിരുന്നു. അടിയന്തരാവസ്ഥകാലമായപ്പോൾ വി.എൻ. വാസവൻ നാട്ടിലെ രാഷ്ടീയത്തിൽ സജീവമായി, പാർട്ടിയുടെ ചുമതലകളിൽ എത്തി. അക്കാലത്താണ്  പള്ളിക്കത്തോട് ലോക്കൽ കമ്മിറ്റി അംഗവും  പള്ളിക്കത്തോടും അകലക്കുന്നവും ഒന്നിച്ചുള്ള  ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായി പാർട്ടി ചുമതല നൽകുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി അവിടെ  ആദ്യമായി പഞ്ചായത്ത് ഭരണം പിടിച്ചത് അന്നാണ്.കേരള കോൺഗ്രസ് ആദ്യമായി ഇടതുപക്ഷ മുന്നണിക്കൊപ്പം മത്സരിക്കാൻ എത്തുന്നത് പള്ളിക്കത്തോട്ടിലാണ്. ആ രാഷ്ട്രീയ പരീക്ഷണമാണ് അവിടെ വിജയിച്ചത്. 

പള്ളിക്കത്തോട്ടിലെ വിജയത്തിനു പിന്നിലെ ആളെ താൻ അന്വേഷിച്ചിരുന്നുവെന്ന് പിന്നീട് ഒരിക്കൽ ഉമ്മൻചാണ്ടി എന്നോടു പറഞ്ഞു. തന്റെ നാട്ടിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ എന്താണ് എന്ന് മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിരുന്ന അതിനു പിന്നിൽ.

പിന്നീട് ഉമ്മൻചാണ്ടിക്കൊപ്പം പ്രവർത്തിക്കാനുള്ള സാഹചര്യവും ഒരുങ്ങി.  അവർ ഇടതുമുന്നണിയുടെ ഭാഗമായി എത്തിയപ്പോഴാണത്. ഇന്ദിര കോൺഗ്രസിനെതിരായ ചേരിയിൽ നിലയുറപ്പിച്ച് ആന്റണിയും കൂട്ടരും  കോൺഗ്രസിൽ നിന്ന് മാറി കോൺഗ്രസ് ( യു ) വിഭാഗമായി നിലകൊള്ളുകയായിരുന്നു ( ഇതാണ് പിന്നീട് എ വിഭാഗമായി മാറിയത്.) . കോട്ടയത്ത് അതിന്റെ മുൻനിരക്കാരയി നിന്ന് ഇടതു മുന്നണിയിൽ സജീവമായിരുന്നു അന്ന് അദ്ദേഹം.   

1980-ൽ  പുതുപ്പള്ളി മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണിയുടെ  ഭാഗമായി ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്  ചുമതലക്കാരനായിരുന്നു വി. എൻ വാസവൻ.

1987  ലും 1991 ലും ഉമ്മൻചാണ്ടിക്കെതിരെ  ഞാൻ തിരഞ്ഞെടുപ്പിൽ മത്‌സരിച്ചതും പാർട്ടി ഏൽപ്പിച്ച രാഷ്ട്രീയ ഉത്തരവാദിത്തമായിരുന്നു. ഉമ്മൻചാണ്ടിയുമായുള്ള മത്‌സരം കൃത്യമായ രാഷ്ട്രീയ പോരാട്ടമായിരുന്നു. ഇടതുമുന്നണിയുടെ രാഷ്ട്രീയ കരുത്തിനെ മറികടക്കാനായി നിന്നത് കോൺഗ്രസ് എന്ന പാർട്ടിയോ യു ഡി എഫ് എന്ന മുന്നണിയോ അല്ല; ഉമ്മൻചാണ്ടി എന്ന വ്യക്തിത്വമായിരുന്നു. 

രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുമ്പോഴും മികച്ച വ്യക്തിബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. അത് തകരാതെ സൂക്ഷിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന മികവ് ശ്രദ്ധേയമാണ്. ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ നേരിട്ടിരുന്ന  കോൺഗ്രസ് നേതൃനിരയിലെ അതികായനായിരുന്ന ഉമ്മൻചാണ്ടി അതേ സമയം തന്നെ സൗമ്യസാന്നിധ്യവുമായിരുന്നു  

.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.