മന്ത്രി സജി ചെറിയാൻ രാജി വച്ചു; രാജി ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ പരാമർശനം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഇപ്പോൾ സജി ചെറിയാൻ രാജി വച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രി രാജി വച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഇപ്പോൾ സജി ചെറിയാൻ രാജി സമർപ്പിച്ചിരിക്കുന്നത്.

Advertisements

സിപിഎം കേന്ദ്ര നേതൃത്വവും ഘടകക്ഷികളും സജി ചെറിയാനെതിരെ രംഗത്ത് എത്തിയിരുന്നു. രാവിലെ ചേർന്ന സിപിഎം സെക്രട്ടറിയേറ്റിലും സജി ചെറിയാനെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സജി ചെറിയാനു രാജി വയ്‌ക്കേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ സജി ചെറിയാൻ രാജി വച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം പിണറായി വിജയൻ സർക്കാരിൽ ആദ്യമായാണ് ഒരു മന്ത്രി രാജി വച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ മൂന്നു മന്ത്രിമാരാണ് രാജി വച്ചിരിക്കുന്നത്. ഒരു വർഷം പൂർത്തിയാക്കിയ സർക്കാരിൽ ആദ്യമായി ഒരു മന്ത്രി രാജി വച്ചത് കടുത്ത വിമർശനങ്ങൾക്കു പിന്നാലെയായിരുന്നു.

Hot Topics

Related Articles