കൊച്ചി:ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന ആനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്.
ഇന്നലെ രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് 29 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടനയാണ് ഹർജി സമർപ്പിച്ചത്.
ഉത്തരവ് അശാസ്ത്രീയമെന്ന് ഹർജിക്കാരൻ പറയുന്നു. ഉത്തരവ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്താതെ രഹസ്യമായി വച്ചിരിക്കുന്നുവെന്നും ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അരിക്കൊമ്പനെ പിടികൂടി കോടനാട് സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി.