കൊടൈക്കനാലിൽ കാണാതായ യുവാക്കളെ പൂണ്ടി ഉള്‍ക്കാട്ടിൽ കണ്ടെത്തി; രണ്ട് ദിവസത്തെ അഭ്യൂഹങ്ങൾക്ക് വിരാമം

കോട്ടയം : ഈരാറ്റുപേട്ടയില്‍ നിന്നും കൊടൈക്കനാലിലേയ്ക്ക് യാത്ര പോയ അഞ്ചംഗ സംഘത്തിലെ കാണാതായ 2 യുവാക്കളെ കണ്ടെത്തി.

Advertisements

തേവരുപാറ സ്വദേശികളായ പള്ളിപ്പാറ അല്‍ത്താഫ് (23), മുല്ലൂപ്പാറയില്‍ ഹാഫിസ് ബഷീര്‍ (23) എന്നിവരെയാണ് വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്
2 ദിവസമായി ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ചയാണ് ഇവര്‍ കൊടൈക്കനാലിലേയ്ക്ക് പോയത്. പ്രദേശത്തെ പൂണ്ടി ഉള്‍ക്കാട്ടിലാണ് ഇവരെ കാണാതായത്. പ്രദേശത്തെ 35-ഓളം പേര്‍ നിലവില്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയാണ് ഇവരെ കണ്ടെത്തിയത്.

Hot Topics

Related Articles