ചർമ്മസംരക്ഷണത്തിൽ വാക്‌സ് ചെയ്യുന്നതിനുള്ള പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ചർമ്മത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ട് വരുന്നു. നിങ്ങളുടെ ആത്മവിശ്വാസം വരെ വർദ്ധിപ്പിക്കുന്നതിന് വാക്‌സിംഗ് സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ രോമങ്ങൾ കളയുന്നതിന് പലരും തേടുന്ന മാർഗ്ഗങ്ങളിൽ ഒന്നാണ് വാക്‌സിംഗ്. എന്നാൽ ഇത് ബ്യൂട്ടി പാർലറിൽ പോയി ചെയ്യുന്നവരാണ് പലരും. പക്ഷേ ചിലരെങ്കിലും വീട്ടിൽ ഇതിന് മുതിരാറുണ്ട്. സുരക്ഷിതമായ രീതിയിൽ എങ്ങനെ വാക്‌സിംഗ് ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ സുരക്ഷിതമായ രീതിയിൽ വീട്ടിൽ എങ്ങനെ വാക്സ് ചെയ്യാം? ഇതിനെക്കുറിച്ചാണ് ഈ ലേഖനം.
നിങ്ങൾ വീട്ടിൽ വാക്‌സിംങ് ചെയ്യുമ്പോൾ നാം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. എപ്പോഴാണെങ്കിലും പാർശ്വഫലങ്ങൾ ഇല്ലാത്ത രീതിയിൽ പലപ്പോഴും വാക്‌സിംഗ് സുരക്ഷിതമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഒരു പ്രൊഫഷണലിലൂടെ ഇത് ചെയ്യപ്പെടുമ്പോൾ അത് പ്രശ്‌നങ്ങൾ കുറവായിരിക്കുന്നതിന് സഹായിക്കുന്നു. എന്നാൽ നിങ്ങൾ വീട്ടിലാണ് വാക്‌സ് ചെയ്യുന്നതെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിനും അൽപം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് നോക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങൾ ഒഴിവാക്കേണ്ട വാക്‌സിംഗ് തെറ്റുകൾ
ശരീരത്തിലെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് വാക്‌സിംഗ്. എന്നാൽ ഇത് അൽപ്പം വേദനാജനകമാണ്. അതിനാൽ, നിങ്ങളുടെ ശരീരത്തിൽ നിന്ന് അനാവശ്യമായ എല്ലാ രോമങ്ങളും നീക്കം ചെയ്യുന്നതിനായി വീട്ടിൽ സ്വയം വാക്‌സ് ചെയ്യുന്നതിന് പലരും തയ്യാറാവുന്നു. എന്നാൽ ഇത് ചില പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. പക്ഷേ മികച്ച ഫലങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. ചിലരിൽ വാക്‌സ് ചെയ്യുമ്പോൾ അത് നിങ്ങളുടെ ചർമ്മത്തിൽ ചെറിയ ചുവപ്പുകളും തിണർപ്പുകളും ഉണ്ടാക്കുന്നു. വീട്ടിൽ വാക്‌സിങ് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
വാക്‌സിന് മുൻപ് ചെയ്യേണ്ടത്
വാക്‌സ് ചെയ്യുന്നതിന് മുൻപ് ചർമ്മത്തിൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ ഒന്നാണ് എക്‌സ്‌ഫോളിയേഷൻ. ഇത് നിങ്ങളുടെ ചർമ്മം വാക്‌സിന് വേണ്ടി തയ്യാറാക്കുന്നു. ഈ സമയം തന്നെ ചർമ്മത്തിലെ അമിത രോമത്തെ പുറം തള്ളുന്നതിന് സാധിക്കുന്നു. ഇതിന് വേണ്ടി സ്‌ക്രബ്ബ് ഉപയോഗിക്കാവുന്നതാണ്. ഷുഗർ സ്‌ക്രബ്ബ് ആണ് ഏറ്റവും മികച്ചത്. പഞ്ചസാരയും ഒലിവ് ഓയിലും യോജിപ്പിച്ച് ഇത് ചർമ്മത്തിൽ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാൻ ശ്രദ്ധിക്കുക.
മുടി ട്രിം ചെയ്യുക
നിങ്ങൾ വാക്‌സ് ചെയ്യാൻ തയ്യാറെടുക്കുന്നതിന് മുൻപ് ആ ഭാഗം ട്രിം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ വാക്‌സ് നല്ലതുപോലെ രോമത്തിൽ പറ്റിപ്പിടിക്കുന്നതിനും പൂർണമായും രോമം ക്ലീൻ ആവുന്നതിനും സാധിക്കുന്നു. ഇത് പെട്ടെന്ന് വാക്‌സ് ചെയ്യുന്നതിനും പൂർത്തീകരിക്കുന്നതിനും സാധിക്കുന്നു. എന്നാൽ വാക്‌സ് ചെയ്യുമ്പോൾ പ്രത്യേകിച്ച് വീട്ടിലാണ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ ചില തെറ്റുകൾ വരുന്നു. ഇത് ഒഴിവാക്കുന്നതിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ഒഴിവാക്കേണ്ട തെറ്റുകൾ
നിങ്ങളുടെ ചർമ്മത്തിലെ രോമം ഇല്ലാതാക്കുന്നതിന് വേണ്ടി വാക്‌സ് ചെയ്യുമ്പോൾ അത് ചർമ്മത്തിൽ പറ്റിപ്പിടിച്ചെങ്കിലും പൂർണമായും കഴുകിക്കളയുന്നതിന് ശ്രദ്ധിക്കണം. എന്നാൽ വാക്‌സ് അധികമായി ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വളരെ നേർത്തത് പോലെ വേണം ഇത് ഉപയോഗിക്കാൻ. വാക്‌സ് പൂർണമായും ഉണങ്ങുന്നതിന് മുൻപ് മാറ്റരുത്. ഇത് ചർമ്മത്തിൽ പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കുന്നു. നിങ്ങൾ അമിത രോമവളർച്ചയുള്ള വ്യക്തിയാണെങ്കിൽ പോലും ഒരു മാസത്തിൽ ഒന്നിൽ കൂടുതൽ തവണ വാക്‌സ് ചെയ്യരുത്. വാക്‌സ് അമിതമായി ചൂടാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ മുറിയിലെ താപനിലയിൽ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഉപയോഗിക്കാൻ പാടില്ലാത്തവർ
എന്നാൽ ചർമ്മത്തിൽ വാക്‌സ് ചെയ്യാൻ പാടില്ലാത്ത ചിലരുണ്ട്. അതിൽ വരുന്നവർ ആരൊക്കെയെന്ന് നോക്കാം. നിങ്ങൾക്ക് സൂര്യതാപം ഏറ്റിട്ടുണ്ടെങ്കിൽ വാക്‌സിംഹ് ചെയ്യുന്നതിന് ശ്രമിക്കരുത്. കൂടാതെ നിങ്ങൾ ഗർഭിണിയാണെങ്കിലോ അല്ലെങ്കിൽ ഗർഭധാരണത്തിന് ശ്രമിക്കുന്നവരോ മുലയൂട്ടുന്നവരോ ആണെങ്കിൽ അൽപം ശ്രദ്ധിക്കണം. നിങ്ങൾക്ക് വാക്‌സ് ചെയ്യുന്ന ഭാഗത്ത് മുറിവുണ്ടെങ്കിലും വാക്‌സിംങ് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് പോലെ നിങ്ങളുടെ ആർത്തവ സമയമെങ്കിലും വാക്‌സ് ചെയ്യുന്നത് ഒഴിവാക്കണം.
വീട്ടിൽ വാക്‌സ് ചെയ്യുമ്പോൾ
വീട്ടിൽ വാക്‌സ് ചെയ്യുമ്പോൾ ബ്യൂട്ടിപാർലറിൽ പോവുന്നതിനുള്ള പണം ഒഴിവാക്കുന്നതിന് സാധിക്കുന്നു. കൂടാതെ ചർമ്മത്തിൽ പ്രകോപനം, പൊള്ളൽ, കുമിളകൾ, രോമത്തിൽ പൊള്ളൽ എന്നിവയെല്ലാം ഉണ്ടാവുന്നു. ഇതെല്ലാം വീട്ടിൽ ചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ്. ഈ പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിനും വീട്ടിൽ നിങ്ങളുടെ വാക്‌സിംഗ് അനുഭവം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
ചെയ്യേണ്ട കാര്യങ്ങൾ
ചർമ്മം വൃത്തിയുള്ളതും വരണ്ടതുമാണ് എന്ന് ഉറപ്പാക്കുക. ശേഷം വാക്‌സ് ചൂടാക്കി മുടി വളരുന്ന ദിശയിലേക്ക് ആവശ്യത്തിന് മെഴുക് തേക്കുക. ഇതിന് വേണ്ടി വാക്‌സ് അപ്ലിക്കേറ്റർ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. ഇത് കൂടാതെ നിങ്ങൾ വാക്‌സ് ചെയ്യാൻ പോകുന്ന സ്ഥലത്ത് മെഴുക് നേർത്ത പാളിയായി വേണം പുരട്ടുന്നതിന്. പിന്നീട് വാക്‌സ് തേച്ച് കഴിഞ്ഞാൽ ഉടനേ തന്നെ വാക്‌സ് സ്ട്രിപ്പ് എടുത്ത് ആ ഭാഗത്ത് തടവുക. എന്നിട്ട് നിങ്ങളുടെ രോമം വളരുന്ന ദിശയിലേക്ക് വേണം ഇത് എടുത്ത് മാറ്റുന്നതിന്. എന്നാൽ വാക്‌സ് സ്ട്രിപ്പ് നീക്കം ചെയ്യുമ്പോൾ വളരെയധികം സമ്മർദ്ദം ചെലുത്താതിരിക്കാൻ ശ്രദ്ധിക്കണം. വേദന കുറക്കുന്നതിന് വേണ്ടി വാക്‌സ് ചെയ്ത ചർമ്മത്തിന് നേരെ നിങ്ങളുടെ കൈപ്പത്തി അമർത്തുന്നതിന് ശ്രദ്ധിക്കണം. എല്ലാം കഴിഞ്ഞതിന് ശേഷം ഒരു സോയിംഗ് ക്രീമോ ലോഷനോ പുരട്ടാവുന്നതാണ്.