മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്; മൃതദേഹം ആശുപത്രിയിൽ നിന്നും സ്കൂളിലേക്ക് കൊണ്ടുപോയി

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും മൃതദേഹം സ്കൂളിലേക്ക് കൊണ്ടുപോയി. സ്കൂളില്‍ 12 മണിവരെ പൊതുദർശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. തുർക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്‍റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

Advertisements

വഴിനീളെ കാത്തുനിൽക്കുന്നവരെ കാണിച്ചാണ് വിലാപയാത്ര മുന്നോട്ട് പോകുന്നത്. റോഡരികിൽ കാത്തുനിന്നവരും മിഥുന് അന്ത്യാഞ്ജലി അർപ്പിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് മിഥുനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയിരിക്കുന്നത്.

Hot Topics

Related Articles