കോഴിക്കോട് : ഡിസിസിയുടെ നിർദേശം ഉണ്ടായിട്ടും യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എംഎൽഎ ചാണ്ടി ഉമ്മൻ.
“യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല, സാഹചര്യത്തിന് അനുസരിച്ച് പങ്കെടുക്കാമെന്ന് പറഞ്ഞതാണ്. നിമിഷ പ്രിയ കേസ് സംബന്ധിച്ച് ദുബായിൽ പോയി പുലർച്ചെ അഞ്ചിന് മാത്രമാണ് തിരിച്ചെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വാഭാവികമായും എനിക്കും ക്ഷീണം ഉണ്ടാകും, ഞാനൊരു മനുഷ്യനല്ലേയെന്നും” അദ്ദേഹം പ്രതികരിച്ചു.എല്ലാ കാര്യങ്ങളിലും വിവാദമുണ്ടാക്കുന്നത് ശരിയായ സമീപനം അല്ലെന്നും പരാതി പാർട്ടിയിൽ തീർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രമ്യ ഹരിദാസ് ഏറ്റെടുത്ത പരിപാടിയാണെന്നും, തന്റെ ഫോട്ടോ ചേർക്കാത്ത പരിപാടിയിൽ പങ്കെടുക്കാത്തതിനെ വ്യാഖ്യാനം ചെയ്ത് വിവാദം സൃഷ്ടിച്ചതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഡിസിസിയുടെ നിർദേശമുണ്ടായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പ്രതികരിച്ചിരുന്നു.