സപ്താഹക്രമത്തില്‍ കേരളത്തില്‍ ആദ്യം: ഗണേശപുരാണ സപ്താഹയജ്ഞം ഗുരുകടാക്ഷം: ശരത്ത് എ ഹരിദാസന്‍

മള്ളിയൂർ : ഗണേശപുരാണ സപ്താഹയജ്ഞത്തിലൂടെ മള്ളിയൂര്‍ തിരുമേനിയുടെ ഏറ്റവും വലിയ സ്വപ്‌നം സാധിച്ചിരിക്കുകയാണെന്ന് യജ്ഞാചാര്യന്‍ ശരത്ത് എ ഹരിദാസന്‍ പറഞ്ഞു. ഭാഗവതം അനവരതം മുഴങ്ങുന്ന മള്ളിയൂര്‍ വൈഷ്ണവ ഗണപതി ക്ഷേത്രത്തില്‍ ആരാധനാ മൂര്‍ത്തിയെ കേന്ദ്രീകരിച്ചുളള പാരായണം അങ്ങനെ നടന്നിട്ടില്ല എന്നു തന്നെ പറയാം. ഗണേശപുരാണം യജ്ഞമായി പ്രഭാഷണത്തോടെ നടത്തുക എന്നത് ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ വലിയ ആഗ്രഹമായിരുന്നു. മനുഷ്യശരീരിയായിരിക്കെ അതു സാധിച്ചില്ല അദ്ദേഹം ഭഗവദ്പദം പൂകിയ ശേഷം അതു സാധിച്ചു. ഭാഗവതപാരായണം ശ്രവിച്ച് ആനന്ദത്തിലായ ക്ഷേത്രത്തില്‍ ഇപ്പോള്‍ ഗണേശപുരാണവും പാരായണം ചെയ്തിരിക്കുന്നു. അതിനെ തന്നെ നിയോഗിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം.

Advertisements

* ശബരിമല ദര്‍ശന വഴിമധ്യേ മള്ളിയൂരില്‍ പലപ്പോഴും ഇറങ്ങി തൊഴുതിട്ടുണ്ട്. പക്ഷേ അന്നൊന്നും മള്ളിയൂര്‍ തിരുമേനിയെ കാണാന്‍ കഴിഞ്ഞില്ല. സഹോദരന് അതു കഴിഞ്ഞിട്ടുമുണ്ട്. ഒരു വല്ലാത്ത വിഷമം അതില്‍ ഉണ്ടായിരുന്നു താനും. അദ്ദേഹത്തിന്റെ ജീവിതാന്ത്യശേഷമാണ് മള്ളിയൂരില്‍ എത്തുന്നത്. അത് ഭാഗവതഹംസം തന്നെ കൂട്ടികൊണ്ടുവന്നതാണെന്നു വിശ്വസിക്കാനാണ് ഇഷ്ടം. അത് അദ്ദേഹത്തിന്റെ ജന്മാഭിലാഷം സാക്ഷാത്കരിക്കാനുളള അവസരം ആകുമെന്ന് കരുതിയിട്ടേയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

* ഗുരുനാഥനായ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിക്ക് ഒപ്പം പൂണൈയില്‍ ഒരു യജ്ഞത്തില്‍ തന്നെ പങ്കെടുക്കാന്‍ കഴിഞ്ഞു. പ്രഭാഷകനായും പങ്കെടുത്തു. അപ്പോള്‍ ഭഗവാന്‍ വിചാരിച്ചു കാണും. ഇനി ഗണേശപുരാണം ആകട്ടെ എന്ന്. അങ്ങനെ തന്നെ വിളിച്ച് ഏല്‍പ്പിച്ചതാണ് ഈ യജ്ഞം എന്നു കരുതുന്നു.

* ഗണേശപുരാണത്തിന്റെ മാഹാത്മ്യം

ശ്രീ ഗണേശപുരാണം 18 മഹാപുരാണങ്ങള്‍ കഴിഞ്ഞുളള ഉപപുരാണങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്നു. പക്ഷേ നമ്മുടെ നാട്ടില്‍ വലിയ പ്രചാരം ഉണ്ടായിരുന്നില്ല. ഈ പുരാണത്തില്‍ ഭഗവാനെ ഉപദേവനായിട്ടോ പാര്‍വതി- പരമേശ്വര പുത്രനായോ പ്രതിപാദിക്കാതെ ബ്രഹ്‌മ സ്വരുപമായിട്ടാണ് പ്രതിപാദിക്കുന്നത്. അതാണ് വൈശിഷ്ട്യം. ഭാഗവതം ഏതു സത്യത്തെയാണ് ഉപാസിക്കാന്‍ നിര്‍ദേശിക്കുന്നത് ്എന്നത് ഇവിടെ ഗണേശരൂപത്തില്‍ ഉപാസിക്കുന്നു എന്നതുമാത്രമാണ് വ്യത്യാസം. ഭഗവാനുമായി ബന്ധപ്പെട്ട പൂജ മന്ത്രം വ്രതാനുഷ്ഠാനങ്ങള്‍ ക്ഷേത്രങ്ങള്‍ ഇവയെല്ലാം ഉണ്ടെങ്കിലും ഗണപതിയെ കേന്ദ്രീകരിച്ചുളള ഒരു ഭാഗം കാണുന്നില്ല.

* സപ്താഹക്രമത്തിലുളള കേരളത്തിലെ ആദ്യ വേദി.

ഭാഗവതാകരനായ ഭാഗവതഹംസം മള്ളിയൂര്‍ തിരുമേനിയാണ് ക്ഷേത്രത്തെ ഈ സ്ഥിതിയിലേക്ക് വളര്‍ത്തിയത്. ബീജഗണപതി രൂപത്തിലാണ് ഭഗവാന്‍. അങ്ങനെയുളള ഗണേശ സന്നിധിയില്‍ ഭാഗവതം സ്ഥിരം പാരായണം ചെയ്ത് വൈഷ്ണ ചൈതന്യം വരുകയായിരുന്നു. ഗര്‍ഭ ഗൃഹത്തില്‍ ഭഗവാന്റെ വിഗ്രഹത്തിനൊപ്പം സാളഗ്രാമം കൂടിയുണ്ട്. ഗണപതിയുടെ മടയില്‍ ഉണ്ണിക്കണ്ണന്‍ ഇരിക്കുന്നതായ സങ്കല്‍പ്പം അപൂര്‍വവും പ്രസിദ്ധവുമാണ്. ഗണേശപുരാണത്തെ സപ്താഹമായി ചെയ്യാനാണ് ആചാര്യന്മാര്‍ വിധിച്ചിട്ടുളളത്. അതിന് ഒരോ ദിവസവും അനവധി അവതാരങ്ങളെക്കുറിച്ച് പാരായണം ചെയ്യും. ആറാം ദിവസം ഭഗവാന്റെ വിവാഹം കല്യാണോത്സവമായി നടക്കും. സിദ്ധിയെയും ബുദ്ധിയെയും വിവാഹം കഴിക്കുന്നത് രുക്മിണി സ്വയംവരംപോലെ ആഘോഷമാക്കും. സപ്താഹക്രമത്തില്‍ ആദ്യമായി കേരളത്തില്‍ ചെയ്യുന്നത് ഇവിടെ ആയിരിക്കും. സത്രങ്ങളി്ല്‍ പ്രഭാഷണം നടത്താറുണ്ട്. എങ്കിലും സപ്താഹയജ്ഞമായി പൂര്‍ണക്രമത്തില്‍ നടക്കുന്നത് ഇവിടെയാണ്. കേരളത്തിലെ പുരാണ കഥാ പാരായണത്തില്‍ ഒരു നാഴിക്കല്ലാണ്.

Hot Topics

Related Articles