ഇടുക്കി : കെഎസ്ഇബിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവില്‍ അനധികൃതമായി താമസിച്ചതിന്, മുൻ മന്ത്രി എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫിന് പിഴ.ചിത്തിരപുരം ഐബിയില്‍ 2435 ദിവസം പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അനധികൃതമായി താമസിച്ചതായാണ് കണ്ടെത്തല്‍. ഇതിന് 3.96 ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്.
എം.എം. മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനും ഗണ്‍മാനുമാണ് ഐബിയില്‍ അനധികൃതമായി താമസിച്ചതായി കെഎസ്ഇബി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. എട്ട് വർഷത്തോളം അനധികൃതമായി ഇവിടെ താമസിച്ചതിനാണ് 3.96 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎസ്ഇബി ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടില്‍ ഏതൊക്കെ സ്റ്റാഫ് അംഗങ്ങളാണെന്നോ ഇവരുടെ പേരുവിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. 2016 നവംബർ മുതല്‍ 2017 ഡിസംബർ വരെയുള്ള കാലത്ത് എം.എം. മണിയുടെ സ്റ്റാഫിന് ഇവിടെ താമസിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം 2024 സെപ്റ്റംബർ വരെ ഇവർ ഇവിടെ തുടരുകയായിരുന്നു.