മാങ്ങാനം : മാങ്ങാനത്ത് പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന നിർദ്ദിഷ്ട ബിവറേജ് ഔട്ട്ലെറ്റിനെതിരെ 14-ാം ദിവസമായ ഇന്നും മാങ്ങാനം ലഹരി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. സമരസമിതി ജോയിൻ്റ് കൺവീനർ വിനോദ് പെരിഞ്ചേരിയുടെ അദ്ധ്യയത യിൽ നടന്ന പ്രതിഷേധ സമരം സമരസമിതി ചെയർമാൻ പ്രൊഫ. സി . മാമ്മച്ചൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ റ്റി . യു സി സംസ്ഥാന വൈസ് പ്രസിഡൻ്റ് അനിയൻ മാത്യു, അനീഷ് പുന്നൻ പീറ്റർ, കെൻസൺ വർഗീസ് എം.പി. സെൻ, എന്നിവർ പ്രസംഗിച്ചു. സമരസമിതി ജനറൽ കൺവീനർ ബൈജു ചെറുകോട്ടയിൽ,ഷൈനി വർക്കി, അനിൽകുമാർ പി.ജി വിജയകുമാർ എന്നിവർ നേതൃത്വം നൽകി.
Advertisements