ഡൽഹിയിൽ നിന്നും കോട്ടയത്തിന് ആംബുലസുമായി വരുന്നതിനിടെ കർണാടകയിലെ വിജയപുരയിൽ വാഹനാപകടം : മൂലവട്ടം സ്വദേശിയായ യുവാവ് അടക്കം രണ്ട് പേർ മരിച്ചു : അപകടം ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച്

കോട്ടയം : ഡൽഹിയിൽ നിന്നും കോട്ടയത്തിന് അംബുലസുമായി വരുന്നതിനിടെ കർണാടകയിലെ വിജയപുരയിൽ വാഹനാപകടത്തിൽ കോട്ടയം മൂലവട്ടം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഇയാളും ബി എസ് എഫ് ജവാനും കർണാടക സ്വദേശിയായ യുവാവുമടക്കം രണ്ട് പേർ അപകടത്തിൽ മരിച്ചു. മൂലവട്ടം കുറ്റിക്കാട് തടത്തിൽ രതീഷ് കെ പ്രസാദ് (43) ആണ് മരിച്ചത്. അപകടത്തിൽ കർണാടക സ്വദേശിയായ ബിഎസ്എഫ് ജവാൻ മൗനേഷ് റാത്തോഡും (35) മരിച്ചു. ഇന്ന് രാവിലെ 11:30 യോടു കൂടി കർണ്ണാടക നില ഗുണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.

Advertisements

ഗുജറാത്തിലെ വഡോദരയിൽ നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയപാത 50 മുറിച്ചു കടക്കുകയായിരുന്നു മൗനേഷ് സഞ്ചരിച്ച ബൈക്കിലാണ് ലോറി ആദ്യം ഇടിച്ചത്. ഈ ബൈക്കിൽ ഇടിച്ച ശേഷം വെട്ടിച്ചു മാറ്റിയ ലോറി നിയന്ത്രണം നഷ്ടമായി മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. ബി എസ് എഫ് ജവാനായ മൗനേഷ് , നാട്ടിൽ നിന്നും ഗുജറാത്തിലെ ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയാണ് അപകടമുണ്ടായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൗനേഷിന്റെ ബൈക്കിൽ ഇടിച്ച ശേഷം മുന്നോട്ടു നീങ്ങിയ ലോറി ആദ്യം രതീഷ് സഞ്ചരിച്ച ഒമിനി ആംബുലൻസിൽ ഇടിച്ചു. ഇവിടെനിന്ന് നിരങ്ങി നീങ്ങി മറ്റൊരു വാഹനത്തിലും ഇടിച്ചാണ് ലോറി നിന്നത്. ബൈക്ക് യാത്രക്കാരനായ മൗനേഷ് സംഭവം സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽപ്പെട്ട ലോറി രതീഷ് സഞ്ചരിച്ച ആംബുലൻസിൽ ഇടിച്ച ശേഷം മറ്റൊരു ലോറിയിൽ ഇടിച്ചാണ് നിന്നത്. രണ്ടു വാഹനങ്ങൾക്കിടയിൽ കുടുങ്ങിയ രതീഷിന് ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക പോലീസ് സംഘവും , എമർജൻസി റെസ്പോൺസ് ടീമും ചേർന്ന് രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഡൽഹിയിൽ നിന്നും തന്റെ സുഹൃത്തിനു വേണ്ടി ആംബുലൻസ് വാങ്ങാനായി പോയതായിരുന്നു രതീഷ്. ഈ ആംബുലൻസുമായി കേരളത്തിലേക്ക് മടങ്ങി വരുന്നതിനിടയാണ് അപകടം ഉണ്ടായത്. മൃതദേഹം വിജയപുരയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പോലീസ് നടപടികൾ പൂർത്തിയാക്കി നാളെ മൃതദേഹം എത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം.

Hot Topics

Related Articles