കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പാസായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഫെബ്രുവരി 14ന് രാവിലെ 10.30ന് കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726.
Advertisements