മോഷ്ടിച്ച മൊബൈൽ ഫോണുകൾ കൈവശം വച്ചു; ഈരാറ്റുപേട്ടയിൽ ഒരാൾ പൊലീസ് പിടിയിലായി; പിടിയിലായത് കടുവാമുഴി സ്വദേശി

ഈരാറ്റുപേട്ട: മൊബൈൽ ഷോപ്പിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകൾ കൈവശം വച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടുവാമുഴി, മറ്റക്കാട് കോട്ടയിൽ വീട്ടിൽ കെ.വി മുഹമ്മദ് മകൻ റിലീസ് മുഹമ്മദ് (45) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

കഴിഞ്ഞദിവസം ഈരാറ്റുപേട്ട ടൗണിലുള്ള മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകൾ മോഷണം പോയിരുന്നു. തുടർന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസിന്റെ ശാസ്ത്രീയ പരിശോധനകൾക്കൊടുവിൽ മൊബൈൽഫോൺ മോഷ്ടിച്ചു കൊണ്ടു പോയ ആളെക്കുറിച്ചുള്ള വിവരവും, മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ സൂക്ഷിച്ചുവെക്കുന്ന ആളെക്കുറിച്ചുള്ള വിവരവും പോലീസിന് ലഭിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും, ഇയാളിൽ നിന്ന് അഞ്ചോളം മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈരാറ്റുപേട്ടയിൽ ഫ്രൂട്ട്‌സ് കട നടത്തുന്ന റിലീസ് മുഹമ്മദ് , പ്രതി മോഷ്ടിച്ചു കൊണ്ടു വരുന്ന മൊബൈൽ ഫോണുകൾ കയ്യിൽ വാങ്ങി സൂക്ഷിക്കുകയായിരുന്നു .കടയിൽ കയറി മൊബൈൽ മോഷ്ടിച്ച ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യൻ എസ്.ഐ.മാരായ വിഷ്ണു വി.വി, തോമസ് സേവ്യർ, എ.എസ്.ഐ ഇഖ്ബാൽ പി.എ, സി.പി.ഓ മാരായ ജോബി ജോസഫ്, ശരത് കൃഷ്ണ ദേവ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.