അതിരമ്പുഴ : പഞ്ചായത്തിൽ 15-ാം വാർഡിൽ കളമ്പുകാട്ടുമല പ്രെദേശത്തു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എയർ ടെൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ എൻ സി പി (എസ് )ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി കൊടി കുത്തി പ്രതിഷേധിച്ചു, ക്യാൻസർ രോഗികളും, പ്രായംചെന്നവരും, കുട്ടികളും അടക്കം നിരവധി ആളുകൾ താമസിക്കുന്ന സ്ഥലത്താണ് ഇത്തരത്തിൽ ഗ്രാമ പഞ്ചായത്തിന്റെ അനുമതിയോടുകൂടി ടവർ നിർമ്മിക്കാനുള്ള ശ്രെമം നടക്കുന്നത് ഇതിനെതിരെ പ്രദേശ വാസികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകെയും ആക്ഷൻ കമ്മറ്റി രൂപീകരിക്കുകെയും ചെയ്തിട്ടുണ്ട്, കമ്പനിയുടെ ടവർ നിർമ്മിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും വേണ്ടിവന്നാൽ ജനകീയ സമരവുമായി മുന്നോട്ടു പോകുമെന്നും എൻ സി പി (എസ് ) നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റജി ഇ കെ കൊടി കുത്തി സമരം ഉത്ഘടനം ചെയ്തു ബ്ലോക്ക് ഭാരവാഹികളായ സ്റ്റാൻലി തോമസ്, സിജു ചാക്കോ, ജോസ് മോൻ, തങ്കച്ചൻ, ടോണി ആൽബർട്ട്, സന്തോഷ് കെ പി, തോമസ് തുടങ്ങിയവർ സംസാരിച്ചു.