കൊച്ചി :പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ ദൂരം കൂട്ടി. റോഡ് ഷോയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് മാറ്റം. നേരത്തെ നിശ്ചയിച്ച 1.2 കിലോമീറ്റർ ദൂരം എന്നതിൽ നിന്നും 1.8 കിലോമീറ്ററാണ് പുതുക്കിയ ദൂരം.
ഒരു ലക്ഷത്തോളം ആളുകൾ റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. പേരണ്ടൂർ പാലം മുതൽ തേവര കോളജ് വരെയാകും റോഡ് ഷോ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ പ്രധാനമന്ത്രി കൊച്ചിയിൽ ക്രൈസ്തവ മേലധ്യക്ഷന്മാരെ കാണും. വൈകുന്നേരം ഏഴ് മണിക്കാണ് കൂടിക്കാഴ്ച.
സിറോ മലബാർ, മലങ്കര, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, കർദായ ക്ലാനായ കത്തോലിക്ക സഭ, ക്ലാനായ യാക്കോബായ സഭ, പൗരസ്ത്യ സിറിയൻ കൽദായ സഭ തുടങ്ങിയ സഭകളുമായാണ് കൂടിക്കാഴ്ച നടത്തുക.
തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് നാല് മണിക്ക് തേവര എസ്എച്ച് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കും. പ്രധാമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലൻഡ്, ബിഒടി ഈസ്റ്റ് ജങ്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം.