മൊഹാലിയിൽ നീലാകാശം..!!! സൂര്യയുടെയും ബുംറയുടെയും കരുത്തിൽ മുംബൈയ്ക്ക് വിജയം: കഷ്ടിച്ച് കടന്ന് കൂടിയത് അവസാന ഓവറിൽ 

മൊഹാലി : പഞ്ചാബിനെ വീണ്ടും മോഹിപ്പിച്ച് മൊഹാലി. ആദ്യത്തെ കുട്ടപ്പകർച്ചയ്ക്കുശേഷം അടിച്ചു കയറിയെങ്കിലും വിജയം പിടിച്ചു വാങ്ങാൻ ആവാതെ മുംബൈയോട് പഞ്ചാബിന് തോൽവി. 9 റണ്ണിനാണ് പഞ്ചാബ് മുംബയോട് തോറ്റത്. സൂര്യകുമാർ യാദവിന്റെ ബാറ്റിംങ്ങും ബുംറയുടെ ബൗളിംഗ് ആണ് പഞ്ചാബിന്റെ നടുവൊടിച്ചത്. നാല് ഓവറിൽ 21 റൺ മാത്രം വഴങ്ങിയ ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് മുംബൈ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. എട്ടു റണ്‍സെടുത്ത ഇഷാൻ കിഷനെ റബാഡ രണ്ടാം ഓവറില്‍ വീഴ്‌ത്തിയതോടെ മുംബൈ ഞെട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഇന്നിംഗ്സിന്റെ കടിഞ്ഞാണെടുത്ത രോഹിത്തും സൂര്യകുമാറും മുംബൈയുടെ സ്കോർ ബോർഡ് ചലിപ്പിച്ചു. ഇരുവരും ചേർന്ന് 57 പന്തില്‍ 81 റണ്‍സാണ് കുറിച്ചത്. 25 പന്തില്‍ 36 റണ്‍സെടുത്ത രോഹിത്തിനെ സാം കറൻ പുറത്താക്കിയപ്പോള്‍ 78 റണ്‍സുമായി സെഞ്ച്വറിയിലേക്ക് കുതിച്ച സൂര്യകുമാറും കറന് വിക്കറ്റ് നല്‍കി. പിന്നാലെയെത്തിയ തിലക് വർമ്മ 18 പന്തില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

തിലക്-സൂര്യകുമാർ സഖ്യം 49 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉയർത്തിയത്. എന്നാല്‍ അവസാന ഓവറുകളില്‍ വേഗത്തില്‍ സ്കോർ ചെയ്യാൻ മുംബൈ ബാറ്റർമാർക്ക് കഴിഞ്ഞില്ല. ടിം ഡേവിഡ്(14), റൊമാരിയോ ഷെപ്പേ‍‌ർഡ്(1), മുഹമ്മദ് നബി(0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.ഹർഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സാം കറൻ രണ്ടു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിന്റെ തുടക്കം തകർച്ചയോടെ ആയിരുന്നു. 10 ന് ആദ്യ വിക്കറ്റ് നഷ്ടമായ പഞ്ചാബിന് നാല് റൺ കൂടി കൂട്ടിച്ചേർത്ത് അപ്പോഴേക്കും നാലു ബാറ്റർമാരെ കൂടി ബലി കൊടുക്കേണ്ടി വന്നു. പ്രഭു സിമ്രാൻ സിങ്ങ് (0)  കോട് സെയ്ക്ക് പിടി കൊടുത്തപ്പോൾ , റോസോ (1) , സാം കറൻ (6) , എന്നിവർ ബുംറയ്ക്ക് മുന്നിൽ വീണു. 14 ൽ ലിയാം ലിവിങ്സ്റ്റണിനെ (1) സ്വന്തം ബൗളിൽ കോട് സെ പിടികൂടിയതോടെ 14 ന് 4 എന്ന നിലയിൽ പഞ്ചാബ് തകർന്നു. ഹർപ്രീത് സിങ്ങും (13) , ശശാങ്ക് സിങ്ങും (41) ചേർന്ന് ടീമിനെ അപകടം കൂടാതെ മുന്നോട്ടു നയിക്കുന്നതിനിടെ ഹർപ്രീതിനെ ശ്രേയസ് ഗോപാൽ വീഴ്ത്തി.  ജിതേഷ് (9) കൂടി വീണതോടെ തോൽവി മണത്ത പഞ്ചാബിനെ ശശാങ്കും , അശുതോഷും ചേർന്ന് നയിച്ചു. ബുംറയെ തൂക്കി അടിക്കാൻ ശ്രമിച്ച് ശശാങ്ക് വീണതോടെ , അശോഷിന് കൂട്ടായി ഹർപ്രീത് ബാർ എത്തി. 28 പന്തിൽ ഏഴ് സിക്സും രണ്ട് ഫോറും പറത്തിയ അശുതോഷ് 61 റൺ എടുത്ത് വിജയത്തിനരികിൽ വീണുപോയി. 19 പന്തിൽ 21 റണ്ണുമായി ബ്രാർ കൂടി വീണതോടെ പഞ്ചാബ് പരാജയം ഉറപ്പിച്ചു. റബാൻഡ ഇറങ്ങി ഒരു സിക്സ് അടിച്ചെങ്കിലും അവസാന ഓവറിലെ റൗണ്ട് ഭാഗ്യമായി പഞ്ചാബിനൊപ്പം കൂടിസിക്സ് അടിച്ചെങ്കിലും അവസാന ഓവറിലെ റൺ ഔട്ട് ദൗർ ഭാഗ്യം ആയി പഞ്ചാബിനൊപ്പം കൂടി. 

സ്കോർ

മുംബൈ – 192

പഞ്ചാബ് – 183 

Hot Topics

Related Articles