പാലോട്:മങ്കയം ഇക്കോ ടൂറിസം ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ സ്ഥലത്ത് പത്തിലധികം കുരങ്ങുകള്‍ കൂട്ടത്തോടെ ചത്തു. പ്രദേശത്തെ മരങ്ങളില്‍ ഇപ്പോഴും അവശനിലയില്‍ ധാരാളം കുരങ്ങുകളെ കാണാമെന്ന് നാട്ടുകാർ പറയുന്നു.വായില്‍ നിന്നും നുരയും പതയും പുറത്തുവന്ന് പിടഞ്ഞാണ് കുരങ്ങുകള്‍ മരിച്ചത്. പാലോട് ഫോറസ്റ്റ് ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി ചത്ത കുരങ്ങുകളെയും അവശനിലയില്‍ കിട്ടിയവരെയും പെരിങ്ങമ്മല ഫോറസ്റ്റ് ഓഫീസിലെത്തിച്ചുവെങ്കിലും അവയും മരണമടഞ്ഞു.“ഇത്രയും കുരങ്ങുകൾ കൂട്ടത്തോടെ ചത്തതിന്റെ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. ആരെങ്കിലും വിഷം നൽകിയതാണോ, അല്ലെങ്കിൽ രോഗബാധയാണോ എന്ന് ഇപ്പോൾ പറയാനാകില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്,” എന്ന് പാലോട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിപിൻ ചന്ദ്രൻ പറഞ്ഞു.
Advertisements