മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്; ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സ്; ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി മോണ്‍സന്‍ മാവുങ്കല്‍

കൊച്ചി: മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍.

ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്സാണെന്നും താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്നും മോണ്‍സന്‍ വെളിപ്പെടുത്തി. മോണ്‍സനെ മൂന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കി. കോടതി ഈ മാസം ഒമ്പത് വരെ മോണ്‍സനെ റിമാന്‍ഡ് ചെയ്തു. എറണാകുളം ജെസിഎം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന ക്രൈബ്രാഞ്ച് അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, നടി ശ്രുതിലക്ഷ്മി തുടങ്ങിയവര്‍ മോണ്‍സണില്‍ നിന്ന് ചികിത്സ നേടിയിരുന്നു.

Hot Topics

Related Articles