മുടിയൂർക്കര ഗുരുമന്ദിരം ഹാളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് മെയ് 14 ന്

കോട്ടയം : ഗവൺമെന്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ്, കോട്ടയം നിയമസഭാ മണ്ഡലം റീജിയണൽ എപ്പിഡമിക് സെൽ, കോട്ടയം മുൻസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുടിയൂർക്കര ഗുരുമന്ദിരം ഹാളിൽ മെയ് 14 ശനി രാവിലെ 10 മണിക്ക് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ബഹുമാനപ്പെട്ട കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.

Advertisements

അസ്ഥി ചികിത്സ മൂലരോഗ ചികിത്സ മാനസിക ചികിത്സ സ്ത്രീ രോഗചികിത്സ തുടങ്ങിയ ആയുർവേദത്തിലെ എല്ലാ സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാരുടെയും സേവനം ക്യാമ്പിൽ ലഭ്യമാക്കുന്നുണ്ട്. കോവിഡ് പ്രതിരോധവും കോവിഡാനന്തരമുണ്ടാകുന്ന രോഗങ്ങൾ,അലർജി, ശ്വാസകോശ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ, വാത രോഗങ്ങൾ, ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾ എന്നിവക്കും ചികിത്സ ലഭ്യമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ ക്യാമ്പിലേക്ക് താങ്കളുടെ മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
ആദ്യം എത്തുന്ന 40 പേർക്ക് അസ്ഥി സാന്ദ്രത ടെസ്റ്റ്‌ സൗജന്യ മായി ചെയ്തു കൊടുക്കുന്നു.

Hot Topics

Related Articles