മൂലവട്ടം മാടമ്പുകാട് ഭാഗത്ത് ‘സിദ്ധവൈദ്യന്മാർ സേവനത്തിനെത്തി’ ; സംശയം തോന്നിയ നാട്ടുകാരുടെ ഇടപെടലിൽ ആശ്രമം പൂട്ടി; സിദ്ധവൈദ്യന്മാരെന്നു പരിചയപ്പെടുത്തിയ മൂന്നംഗ സംഘം ചിങ്ങവനം പൊലീസ് കസ്റ്റഡിയിൽ

മൂലവട്ടം: മൂലവട്ടം മാടമ്പുകാടിനു സമീപം വീട് വാടകയ്‌ക്കെടുത്ത് സിദ്ധവൈദ്യന്മാരെന്ന പേരിൽ കറങ്ങി നടന്നിരുന്നവരെ നാട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. കോട്ടയത്തിനു പുറത്തെ മൂന്നു ജില്ലക്കാരായ സംഘമാണ് ലഹരി വിമോചനം, സിദ്ധവൈദ്യം നാട്ടുവൈദ്യം എന്നിവ അടക്കമുള്ള പോസ്റ്ററുകളും ബോർഡുകളുമായി മാടമ്പുകാട് ഭാഗത്ത് തമ്പടിച്ചിരുന്നത്. അടുത്ത ദിവസങ്ങളിൽ ഇവരുടെ അസോസിയേഷന്റെ പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും എന്ന പോസ്റ്ററും ഇവരുടെ കയ്യിലുണ്ടായിരുന്നു.

Advertisements

മാടമ്പുകാട് ഭാഗത്ത് വീട് വാടകയ്ക്ക് എടുത്ത് മൂന്നു പേർ താമസിക്കുന്നുണ്ടായിരുന്നു. ഇവരുടെ ഇടപാടുകളിൽ സംശയം തോന്നിയ നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി ഇവരെ സ്റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. തുടർന്നു ഇവരെ ചോദ്യം ചെയ്തു വരികയാണ്. തുടർന്നു ഇവരുടെ അസോസിയേഷന്റെ ഭാരവാഹികളുടേത് എന്നു അറിയിച്ച ഫോൺ നമ്പരുകളിൽ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുമായി വിളിച്ച് കൃത്യമായ അന്വേഷണം എടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

Hot Topics

Related Articles