അമിതമായാൽ സുഗന്ധവ്യഞ്ജനങ്ങളും കുഴപ്പക്കാർ…അറിയാം എങ്ങനെയെന്ന്?

ഭക്ഷണങ്ങൾക്ക് സ്വാദും മണവും നിറവും നൽകാൻ മാത്രമല്ല നിരവധി ആരോ​ഗ്യ​ഗുണങ്ങളും സുഗന്ധവ്യഞ്ജനങ്ങൾ കഴിക്കുന്നതിലൂടെ ലഭിക്കുന്നു. എന്നാൽ ചില സുഗന്ധവ്യഞ്ജനങ്ങൾ അമിതമായാലും പ്രശ്നമാണ്. കാരണം അവ ചിലരിൽ പാർശ്വഫലങ്ങൾക്ക് ഇടയാക്കും. 

Advertisements

ഇഞ്ചി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇഞ്ചിക്ക് ധാരാളം ഔഷധഗുണങ്ങളുണ്ട്. കാരണം വിവിധ ദഹനപ്രശ്നങ്ങൾ അകറ്റാൻ ഇഞ്ചി മികച്ചതാണ്.  ദഹനത്തിന് സജീവമായ സംയുക്തങ്ങൾ ഇഞ്ചിയിലുണ്ട്. എന്നാൽ, ഉയർന്ന അളവിൽ ഇ‍ഞ്ചി കഴിക്കുമ്പോൾ നേരിയ നെഞ്ചെരിച്ചിൽ, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

വളരെയധികം ഇഞ്ചി കഴിക്കുന്നത് ചിലരിൽ രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ദിവസേനയുള്ള ഇഞ്ചിയുടെ അളവ് 3-4 ഗ്രാമായി പരിമിതപ്പെടുത്തണം. പ്രതിദിനം 6 ഗ്രാമിൽ കൂടുതൽ ഇഞ്ചി കഴിക്കുന്നത് വയറിളക്കം, നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.

മഞ്ഞൾ

പല അണുബാധകളും ദഹനസംബന്ധമായ പ്രശ്നങ്ങളും അകറ്റുന്നതിനും മഞ്ഞൾ സഹായകമാണ്. ഇതിലെ കുർക്കുമിൻ സംയുക്തം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും വീക്കം, അണുബാധകൾ, കാൻസർ, യുടിഐ എന്നിവ തടയുന്നതിനും സഹായകമാണ്. എന്നാൽ മഞ്ഞൾ അമിതമായി കഴിക്കുന്നത് ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും മലബന്ധം, വയറിളക്കം, ദഹനക്കേട്, ഗ്യാസ്, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. മഞ്ഞൾ അധികമാകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയാൻ ഇടയാക്കും. ഇത് പ്രശ്‌നമുണ്ടാക്കും. 

ഗ്രാമ്പൂ

​ഗ്രാമ്പു രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.  ഗ്രാമ്പൂ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും വളരെ ഫലപ്രദമാണ്. എന്നിരുന്നാലും, വളരെയധികം ഗ്രാമ്പൂ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ കുറവോ ഹൈപ്പോഗ്ലൈസീമിയയോ ഉണ്ടാക്കാം. 

വെളുത്തുള്ളി 

രോഗത്തെ പ്രതിരോധിക്കുന്ന ഗുണങ്ങൾ ഉള്ളതിനാൽ വെളുത്തുള്ളി എല്ലാത്തരം ആരോഗ്യ പ്രശ്‌നങ്ങൾക്കും പ്രതിവിധിയായി പറയപ്പെടുന്നു. വെളുത്തുള്ളി ബാക്ടീരിയകളോടും വൈറസുകളോടും പോരാടുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ജലദോഷവും ചുമയും ചികിത്സിക്കുന്നതിനും സഹായിക്കുന്നു.

 വൻകുടൽ, വയറ്റിലെ അർബുദം പോലുള്ള ചിലതരം ക്യാൻസറുകൾ തടയുന്നതിനും വെളുത്തുള്ളി സഹായകമാണ്. എന്നാൽ വെളുത്തുള്ളി അമിതമായി കഴിക്കുന്നത് ദഹനനാളത്തിൻ്റെ തകരാറുകൾ,  രക്തസ്രാവത്തിനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ ഫ്രക്ടാനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചിലരിൽ വയറുവേദന, ഗ്യാസ്, എന്നിവയ്ക്ക് കാരണമാകും.

Hot Topics

Related Articles