കോട്ടയം : കോട്ടയം പുതുപ്പള്ളിയിൽ കഞ്ചാവ് വേട്ട. വീട്ടിനു സമീപത്ത് സൂക്ഷിച്ച നിലയിൽ 1.15 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ച പ്രതി ഓടി രക്ഷപ്പെട്ടു. പുതുപ്പള്ളി ഇരവിനല്ലൂർ കപ്പിലാമ്മൂട്ടിൽ സിജിൻ ജെ.എസ് സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടു. കോട്ടയം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ടിവി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ശനിയാഴ്ച രാവിലെയോട് കൂടിയായിരുന്നു സംഭവം. മുൻപ് കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു സിജിൻ. ഇയാൾ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ടീമിന് വിവരം ലഭിച്ചിരുന്നു. ഇത് തുടർന്നാണ് കോട്ടയം എക്സൈസ് റേഞ്ച് ടീമിൻറെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രിവന്റീവ് ഓഫിസർമാരായ വിനോദ്, രാജേഷ്, മനോജ് കുമാർ , രാജീവ്
ഇന്റലിജൻസ് ആന്റ് ഇൻവസ്റ്റിഗേഷൻ സിവിൽ എക്സൈസ് ഓഫീസർമാരായ
ജ്യോതി , ബിജു , സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ നാണു , വനിത സിവിൽ എക്സൈസ് ഓഫീസർ സോണിയ , ഡ്രൈവർ അനസ് മോൻ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.