കോട്ടയം: വാഹനങ്ങൾക്കുള്ള പിഴകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഫെബ്രുവരി നാലു മുതൽ ആറുവരെയാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ അദാലത്ത് നടക്കുക. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് മെഗാ ഇ ചെല്ലാൻ അദാലത്ത്. ട്രാഫിക് നിയമലംഘനങ്ങൾക്കു മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയിരിക്കുന്ന പിഴകൾ കോടതി നടപടികളിൽ ഇരിക്കുന്ന ചെല്ലാനുകൾ എന്നിവ തീർപ്പാക്കി പൊതുജനങ്ങൾക്ക് വാഹനങ്ങൾക്കെതിരെയുള്ള തുടർ നടപടികളിൽ നിന്നും ഒഴിവാകാവുന്നതാണ്. ആർടിഒ കോട്ടയം സിവിൽ സ്റ്റേഷൻ , ചങ്ങനാശേരി റവന്യു ടവർ സബ് ആർടിഒ , കാഞ്ഞിരപ്പള്ളി പൊൻകുന്നം മിനി സിവിൽ സ്റ്റേഷൻ സബ് ആർടിഒ കാഞ്ഞിരപ്പള്ളി, പാലാ ബ്രില്ലിയന്റ് ഓൺലൈൻ സെന്ററിൽ പാലാ സബ് ആർടിഒ, വൈക്കം കൊച്ചുകവലയിലെ നഗരസഭ ബിൽഡിംങ് വൈക്കം സബ് ആർടിഒ , ഉഴവൂർ തെരുവത്തു ബിൽഡിംങ് സബ് ആർടിഒ ഓഫിസ് ഉഴവൂർ എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക.