അനുപമ ദത്ത് കേസ് ; കുഞ്ഞിന്റെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു

തിരുവനന്തപുരം: വിവാദമായ ദ​ത്ത് കേ​സി​ല്‍ കു​ഞ്ഞി​ന്‍റെ ഡി​എ​ന്‍​എ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. അ​നു​പ​മ​യു​ടെ​യും പ​ങ്കാ​ളി​യു​ടേ​യും സാ​മ്പി​ൾ ഉ​ച്ച ക​ഴി​ഞ്ഞ് എ​ടു​ക്കും.

ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം അ​നു​കൂ​ല​മാ​യാ​ലും കോ​ട​തി വ​ഴി​യാ​കും അ​നു​പ​മ​യ്ക്ക് കു​ട്ടി​യെ കൈ​മാ​റു​ക​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് പ​റ​ഞ്ഞു. ആ​ന്ധ്ര​യി​ല്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​ത് സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലൈ​സ​ന്‍​സി​ല്ലാ​തെ​യാ​ണ് ശി​ശു​ക്ഷേ സ​മി​തി കു​ഞ്ഞി​നെ ദ​ത്ത് ന​ല്‍​കി​യ​തെ​ന്ന വാ​ദം ആ​രോ​ഗ്യ​മ​ന്ത്രി ത​ള്ളി. 2022 ഡി​സം​ബ​ര്‍ വ​രെ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ദ​ത്ത് ലൈ​സ​ന്‍​സു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Hot Topics

Related Articles