കോട്ടയം : അമ്മയ്ക്കൊപ്പം ആശുപത്രിയിൽ എത്തിയ യുവതിക്ക് ഓട്ടോറിക്ഷ ഇടിച്ചു പരിക്ക്. കോട്ടയം പാമ്പാടി വെള്ളൂർ സ്വദേശി കൃഷ്ണ പ്രിയ (29) യ്ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 10 മണിയോടെ കെ കെ റോഡിൽ മലയാള മനോരമ ജംഗ്ഷന് സമീപം ആയിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന ഇവരെ എതിർ ദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. മുടിയുടെ ആഘാതത്തിൽ ഇവരുടെ കൈകൾക്കും , മൂക്കിനും പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വരെ സി ടി സ്കാൻ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
Advertisements