ജനകീയനായ വെഹിക്കിൾ  ഇൻസ്പെക്ടർ എം ബി ജയചന്ദ്രൻ ഇന്ന് വിരമിക്കും: വിരമിക്കുന്നത് നിരവധി പുരസ്കാരങ്ങളും ജനകീയതയും നേടിയ ശേഷം 

കോട്ടയം : അഞ്ചു തവണ ഗുഡ് സർവീസ് എൻട്രി നേടിയ  ജനകീയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം ബി ജയചന്ദ്രൻ ഇന്ന് സർവീസിൽ നിന്നും വിരമിക്കുന്നു. 2001 ൽ കണ്ണൂർ ആർടി ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയചന്ദ്രൻ കാസർഗോഡ് പാലക്കാട് കോട്ടയം ആലപ്പുഴ ഇടുക്കി ജില്ലകളിൽ ജോലി ചെയ്തിട്ടുണ്ട്.  2018ലെ വെള്ളപ്പൊക്കകാലത്ത് കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ കുടുങ്ങിക്കിടന്ന ആയിരക്കണക്കിന് ആൾക്കാരെ രക്ഷപ്പെടുത്താന്‍ ടോറസ് ലോറികൾ ഇറക്കി രക്ഷാപ്രവർത്തനം നടത്തിയത് ഏറെ പ്രശംസയ്ക്കിടയാക്കി. ഈ രക്ഷാപ്രവർത്തനത്തിനു സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരാമർശനം ജയചന്ദ്രന് ലഭിച്ചു.

Advertisements

റോഡ് റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ നടത്തിയ സേവനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം കോട്ടയം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന കാലത്ത് അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിൽ അനധികൃതമായി പാഴ്സലുകൾ നടത്തുന്നത് തടയുവാൻ നടത്തിയ പരിശോധനകൾ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇടുക്കി എൻഫോസ്മെൻ്റ് ആർ ടി ഓഫീസിൽ നിന്നാണ് ജയചന്ദ്രൻ വിരമിക്കുന്നത്. കോട്ടയം പുല്ലരിക്കുന്നിൽ അമൃതംഗമയയിലാണ് താമസം. ഭാര്യ ശ്യാമ  മക്കൾ കാർത്തിക എസ്,ജയകൃഷ്ണൻ ജെ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.