എം ഇ എസ് : ടി എസ് റഷീദ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ ,സക്കീർ കട്ടുപ്പാറ സെക്രട്ടറി, പി പി മുഹമ്മദ്‌ കുട്ടി ട്രഷറർ

കോട്ടയം : മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി കോട്ടയം ജില്ലാ കമ്മിറ്റിയുടെ 2025-2028 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ടി എസ് റഷീദ് മുണ്ടക്കയം പ്രസിഡന്റ്‌,
സക്കീർ കട്ടുപ്പാറ കാഞ്ഞിരപ്പള്ളി സെക്രട്ടറി, പി പി മുഹമ്മദ്‌ കുട്ടി കോട്ടയം
ട്രഷറർ, ബഷീർ കെ പാറയിൽ ഈരാറ്റുപേട്ട, എം അബ്ദുൽ നാസർ ചങ്ങനാശ്ശേരി (വൈസ് പ്രസിഡന്റുമാർ )കെ എ മുഹമ്മദ്‌ നസീർ ഈരാറ്റുപേട്ട, സെയ്ദ് കുട്ടി മനക്കൽ ഈരാറ്റുപേട്ട (ജോയിന്റ് സെക്രട്ടറിമാർ )എന്നിവരാണ് ഭാരവാഹികൾ. സംസ്ഥാന സെക്രട്ടറി നിസാം കൊല്ലം തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.

Advertisements

യോഗം സംസ്ഥാന സെക്രട്ടറി മജീദ് വട്ടക്കയം ഉത്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളെ പ്രൊഫ എം ഫരീദ്, പി ബി അബ്ദുൽ അസീസ്,പി എഛ് നജീബ്,പി പി ഇസ്മായിൽ, പി എ ഇർഷാദ്, കെ എ നൂറുദ്ധീൻ മേത്തർ, എം അക്ബർ, സി യു അബ്ദുൽ കരീം,മുഹമ്മദ്‌ നാസർ പി എഛ്, കെ എഛ് റിയാസ്,തുടങ്ങിയവർ അനുമോദിച്ചു. റംസാൻ റിലീഫ് പ്രവർത്തനം നടത്താനും, മദ്യ-മയക്കുമരുന്നിനെതിരെ പ്രചരണം ശക്തിപ്പെടുത്താനും യോഗം പരിപാടികൾ ആവിഷ്‌കരിച്ചു.

Hot Topics

Related Articles