തിരുവനന്തപുരം: എം. സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകന്റെ സമൂഹികമാധ്യമ കുറിപ്പ്. മാധ്യമങ്ങളില്‍ ബിജെപിക്കുവേണ്ടി സംസാരിക്കുന്ന ഷാബു പ്രസാദിന്റേതാണ് പ്രഖ്യാപനം.സിപിഎം-ബിജെപി ബന്ധം യുഡിഎഫ് ആരോപിക്കുന്ന ഘട്ടത്തിലാണിത്. ‘നിലമ്ബൂരില്‍ സ്വരാജ് ജയിക്കും. അടുത്ത പത്തുമാസം മന്ത്രിയുമാകും.
Advertisements
കാലാകാലങ്ങളായി കോണ്‍ഗ്രസിന് വോട്ടുചെയ്തുകൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളിലെ വലിയൊരുവിഭാഗം ബിജെപിക്ക് വോട്ടുചെയ്യും. അല്ലെങ്കില്‍ വിട്ടുനില്‍ക്കും. 2026-ലെ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ നടക്കാൻപോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്ബൂർ. മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും.’ -ഇതാണ് ഷാബു പ്രസാദിന്റെ കുറിപ്പിലുള്ളത്.