തിരുപ്പതി: മുല്ലപ്പെരിയാറിന് സമാനമായി , അഞ്ഞൂറ് വർഷത്തിലേറെ പഴക്കമുള്ള ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ കണ്ടെത്തി. കേരളത്തിലെ മുല്ലപ്പെരിയാർ ഡാമിന് സമാനമായ സാഹചര്യമാണ് ഈ ഡാമിലും ഇപ്പോഴുള്ളത്. ഇത് കേരളത്തിലും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ ആണ് വിള്ളൽ കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് ചോർച്ച.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജലസംഭരിണി അപകടാവസ്ഥയിൽ എന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. വിളളലും ചോർച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു. വ്യോമസേനയും ദുരന്തനിവാരണസേനയും ചേർന്നാണ് ആളുകളെ മാറ്റിയത്. 500 വർഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി.