അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ച സംഭവം ; കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍

കൊല്ലം: കൊല്ലം അഞ്ചലിലെ ആശ്രയകേന്ദ്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍. അന്തേവാസിയെ നടത്തിപ്പുകാരന്‍ മര്‍ദിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.
സ്ഥാപനത്തിലെ അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശമുണ്ട്. നടത്തിപ്പുകാരനെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയ കേസെടുത്തിരുന്നു.

അഞ്ചലിലെ അര്‍പ്പിത സ്‌നേഹാലയത്തിന്റെ മേധാവി അഡ്വ. സജീവാണ് വയോധികയെ മര്‍ദിച്ചത്. ചൂരല്‍ വടി ഉപയോഗിച്ച്‌ വയോധികയെ അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ സജീവനെതിരെ പൊലീസ് കേസെടുത്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആശ്രയ കേന്ദ്രത്തില്‍ വിവിധവകുപ്പുകള്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ സ്ഥാപനനടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് സ്ഥാപനം അടച്ചുപൂട്ടാന്‍ റവന്യൂ അധികൃതര്‍ക്ക് കലക്ടർ നിര്‍ദേശം നല്‍കിയത്.

Hot Topics

Related Articles