കോതമംഗലത്ത് കാറും ലോറിയും കുട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്; ഗർഭിണിയായ യുവതി അടക്കം ആശുപ്രതിയിൽ

കൊച്ചി : കോതമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഹൈറേഞ്ച് ഭാഗത്ത് നിന്ന് വന്ന കാർ എതിരെ വന്ന ലോറിയുമായി കെ എസ് ആര്‍ ടി സി ജംഗ്ഷനിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. കാറിൽ യാത്ര ചെയ്തിരുന്ന ഗർഭിണിയായ യുവതി ഉൾപ്പെടെ നാല് പേരെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റ മാമലക്കണ്ടം സ്വദേശികളായ ഇവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കോതമംഗലം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles